28 C
Kochi
Friday, October 22, 2021

Daily Archives: 10th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം:ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു. വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ ഇന്റർവ്യൂ പാതിവഴിയിൽ അവസാനിപ്പിച്ചു.ഗ്രേഡ് 2 അറ്റൻഡന്റ് തസ്തികയിലേക്ക് ആകെ ഒഴിവ് 30 എന്ന് ഉദ്യോഗസ്ഥർ. പുതുതായി 110 ഐസിയു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ക്ലീനിങ് ജീവനക്കാർക്ക് വേണ്ടിയുള്ള ഇന്‍റവ്യൂ. വന്നത് ഇത്രയും പേർ.പുലർച്ചെ മുതൽ...
ന്യൂയോർക്ക്​:കൊവിഡ് സൃഷ്​ടിച്ച പ്രതിസന്ധിയിൽ ഉയർന്ന്​ ബാലവേല നിരക്ക്​. രണ്ടു ദശാബ്​ദത്തിനിടെയാണ്​ ബാലവേല നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന്​ യുനൈറ്റഡ്​ നേഷൻസ് പറയുന്നു​.കൊറോണ വൈറസ്​ സൃഷ്​ടിച്ച പ്രതിസന്ധി ലക്ഷകണക്കിന്​ കുട്ടികളെയാണ്​ തൊഴിലെടുക്കാൻ നിർബന്ധിതരാക്കിയത്​. അന്താരാഷ്​ട്ര തൊഴിൽ സംഘടനയും യു എന്നിന്‍റെ യുനിസെഫിന്‍റെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത്​ നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തിയെന്നും കണക്കുകൾ പറയുന്നു.കൊവിഡ് മഹാമാരിക്ക്​ മുമ്പുതന്നെ...
കൊൽക്കത്ത:വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നുവെന്നും കുടുംബം അറിയിച്ചു.ബുദ്ധദേബിന്‍റെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ബംഗാളി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ അദ്ദേഹത്തിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്നും മമത ട്വീറ്റ്...
Indian Embassy in Bahrain assists with vaccination
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി2 ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ്3 ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം4 കുടുങ്ങിയ വിദേശി അധ്യാപകർക്ക് കുവൈത്തിൽ താൽക്കാലിക എൻ‌ട്രി വീസ5 ബഹറിനിൽ തീപിടിത്തത്തിൽ കുടുങ്ങിയ അന്തേവാസികളെ രക്ഷിച്ചു6 ബൂസ്​റ്റർ ഡോസിൽ ആശങ്ക വേണ്ട: ബഹ്‌റൈൻ7 മൂന്നു രാജ്യങ്ങൾക്കുകൂടി യു.എ.ഇയുടെ യാത്രവിലക്ക്​8...
K Surendran
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ കേസും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാൻ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്. സുരേന്ദ്രൻ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണും.അതേസമയം കുഴൽപണ കേസിൽ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നിർദേശം നൽകും. ഇപ്പോൾ...
മുംബൈ:കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം പറഞ്ഞത്​.കേന്ദ്രസർക്കാർ പാസാക്കി മൂന്ന്​ നിയമങ്ങളും കർഷകവിരുദ്ധമാണ്​. അതിനാൽ മഹാരാഷ്​ട്ര സർക്കാർ കാർഷിക ഭേദഗതി ബിൽ കൊണ്ടുവരും. ഇതിലൂടെ കർഷകരുടെ താത്ര്യങ്ങൾ സംരക്ഷിക്കുകയാണ്​ ലക്ഷ്യം. നിയമസഭയു​ടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരത്​ പവാറുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ മന്ത്രിയുടെ പ്രഖ്യാപനം.റവന്യു മന്ത്രി ബാലസാഹേബ്​...
ന്യൂഡല്‍ഹി:ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരായ വലിയ ശബ്ദങ്ങളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ബിജെപിയുടെ കൂട്ടിലേക്കു തന്നെ പോവുകയും അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണെന്നും തരൂര്‍ പറഞ്ഞു. ഐപിഎൽ കളി പോലാകരുത് രാഷ്ട്രീയം എന്നും തരൂര്‍ പറഞ്ഞു.ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു...
ജാര്‍ഖണ്ഡ്:ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്‍ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പങ്കി പൊലീസ്​സ്റ്റേഷൻ ​പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് തന്നെ പ്രദേശത്തെ ശ്മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ മൂത്തകുട്ടിയാണ്...
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത2 രാജ്യത്ത് ഒറ്റ ദിവസം 6148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്3 ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി4 അഭിമുഖ പരീക്ഷയ്ക്ക് 1000ലേറെ പേര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം5 'വാക്സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുത്'; കേന്ദ്രത്തിന്‍റെ അധികാരപരിധിയില്‍ വരുന്നതെന്ന് വിശദീകരണം6 ആദിവാസി കോളനിയിലെത്തി പരാതികള്‍ കേട്ട് ബാലാവകാശ...