27 C
Kochi
Sunday, December 5, 2021

Daily Archives: 24th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം:ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.  കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ  പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ജോസഫൈൻ...
മലപ്പുറം:മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായ രണ്ടുകുട്ടികളും കുളത്തില്‍ കുളിക്കാനിറങ്ങിതയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
മുംബൈ:ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അത് ട്വിറ്ററിലൂടെയാണെന്ന് മാത്രം. എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒന്നിച്ചു നിര്‍ത്തി ബിജെപിയെ നേരിടണം -ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഈ...
തിരുവനന്തപുരം:രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളി സിപിഎം. അർജുനിന് പാര്‍ട്ടിയുമായി   ബന്ധില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി  ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സിപിഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘത്തെ  ചുമതലപ്പെടുത്തിയിട്ടില്ല.ക്വട്ടേഷൻ സംഘങ്ങർക്കെതിരെ ജുലൈ അഞ്ചിന് ജില്ലയിലെ 3800  കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ണൂര്‍ അഴീക്കോട് പൂട്ടിക്കിടക്കുന്ന കപ്പല്‍പൊളിശാലയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം:ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ലെന്നും പ്രസ്തുത പരാതി പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.‘ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്. കാരണം അതിന് മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്,’ ജോസഫൈന്‍ പറഞ്ഞു.ഒരു സ്ത്രീയ്ക്ക് അസഹനീയമായ അനുഭവം ആരില്‍ നിന്നുണ്ടായാലും...
തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍. ആർ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ, വി ആര്‍ രാജീവന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.കേരള പൊലീസിലേയും ഐബിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ട് പേരെ പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.തിരുവനന്തപുരം പേട്ട സിഐ ആയിരുന്ന എസ് വിജയനാണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ്...
ന്യൂഡൽഹി:കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.ഇതിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും പരീക്ഷ തിയ്യതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു.അതേസമയം ആന്ധ്രാപ്രദേശിലെ...
കൊച്ചി:സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു എന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.ഇതുസംബന്ധിച്ച രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ മൂന്നാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്.ഇതിനിടെ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ്...
അഹമ്മദാബാദ്:ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ മൊഴി രേഖപ്പെടുത്താൻ സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയിൽ രാഹുൽ ഗാന്ധി ഹാജരായി. ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് രാഹുൽ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുൽ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്.സൂററ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എൻ ദവെയാണ് രാഹുൽ ഗാന്ധിയോട് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്. 2019ൽ ഏപ്രിൽ 13ന് കേന്ദ്ര തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കർണാടകയിൽ രാഹുൽ നടത്തിയ...