25 C
Kochi
Wednesday, December 1, 2021

Daily Archives: 9th June 2021

കൊച്ചി:വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണിതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്.വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്ന്...
ലഖ്​നോ:വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്​സിജൻ ബന്ധം വി​ച്​ഛേദിച്ച്​ മോക്​ഡ്രിൽ നടത്തിയ യു പിയിലെ ആശുപത്രിയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്​തു. ആഗ്രയിലെ പാരാസ്​ ആശുപത്രി ഉടമ അരിഞ്ജയ്​​ ജെയ്​നെ ഉടനെ അറസ്​റ്റ്​ ചെയ്​തേക്കും. ഓക്സിജൻ മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ്​ നടപടി.അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്​സിജൻ ബന്ധം വി​ച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സ​ന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന്​...
കോഴിക്കോട്:സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.' തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ...
ദോ​ഹ:അ​ൽ​ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗി​വേ​ര ബു​ഡേ​രി​യെ അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റ് ചെ​യ്യു​ക​യും മ​ർ​ദ്ദിക്കുകയും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​യെ അ​ൽ​ജ​സീ​റ അ​പ​ല​പി​ച്ചു. ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ൽ​ജ​സീ​റ കാ​മ​റ​മാ​ൻ ന​ബീ​ൽ മ​സ്സ​വി​യു​ടെ കാ​മ​റ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ വി​ട്ട​യ​ച്ചി​രു​ന്നു.മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​റ​സ്​​റ്റ് ചെ​യ്ത സം​ഭ​വ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്ന​താ​യും...
കാഠ്​മണ്ഡു:യോഗഗുരു ബാബ രാംദേവിന്‍റെ പതജ്ഞലി പുറത്തിറക്കിയ കൊവിഡ് മരുന്നായ കോറോണിലിന്‍റെ വിതരണം നേപ്പാളിൽ നിർത്തിവെച്ചു. എന്നാൽ കോറോണിൽ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ നേപ്പാൾ ആരോഗ്യമന്ത്രാലയം വക്താവ്​ പറഞ്ഞു.മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ 1500 കോറോണിൽ കിറ്റുകൾ വിതരണത്തിനെത്തിച്ചതെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കോറോണിലിനെതിരായ നിലപാടും നേപ്പാളിന്‍റെ തീരുമാനത്തിന്​ ശക്തി പകർന്നിരുന്നു. നേരത്തെ ഭൂട്ടാനും കോറോനിൽ കിറ്റ്​ വിതരണം ​ചെയ്യുന്നത് നിർത്തിയിരുന്നു.'നേപ്പാൾ സർക്കാർ മരുന്ന്​ നിരോധിച്ചതായി യാതൊരു ഔദ്യോഗിക...
തിരുവനന്തപുരം:കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനസംഘടനയുണ്ടാകും. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.'കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ.എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല...
Vazhoor panchayat with Oxy car to provide oxygen to needy
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ഓടിയെത്തി ഓക്സിജന്‍ നല്‍കാന്‍ ഓക്സി കാറുമായി വാഴൂര്‍ പഞ്ചായത്ത്2 യുപി തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ; ഇലക്ഷൻ കമ്മിഷണറായി യോഗിയുടെ മുൻ ചീഫ് സെക്രട്ടറി3 'ഇവിടെ ഇസ്​ലാമോഫോബിയയ്ക്ക് സ്ഥാനമില്ല'; മുസ്​ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്​തതിനെ അപലപിച്ച്​ ജസ്റ്റിൻ ​​ട്രൂഡോ4 ജാനുവിന് ഹോട്ടല്‍ ബുക്ക് ചെയ്തത് ബിജെപി; വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിൽ5 ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പൊലീസ്...
ജയിച്ച കളി അവസാന മിനുറ്റിൽ കൈവിട്ട അർജന്‍റീനക്ക്​ ലോകകപ്പ്​ യോഗ്യത മത്സരത്തിൽ വീണ്ടും സമനില. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന്​ മുന്നിട്ട ശേഷമായിരുന്നു നീലക്കുപ്പായക്കാർ ജയം അടിയറവ്​ വെച്ചത്​.മത്സരത്തിന്‍റെ മൂന്നാം മിനുറ്റിൽ തന്നെ കൊളംബിയൻ വലകുലുക്കി അർജന്‍റീന അതി ഗംഭീരമായാണ്​ മത്സരം തുടങ്ങിയത്​. ​ഫ്രീകിക്കിന്​ തലവെച്ച്​ റെമേറോയാണ്​ ഗോൾ കുറിച്ചത്​. എട്ടാംമിനുറ്റിൽ വീണുകിട്ടിയ അവസരം വലയിലെത്തിച്ച്​ പരേദസ്​ അർജന്‍റീനയുടെ ലീഡ്​ വർദ്ധിപ്പിച്ചു.എന്നാൽ പതിയെ മത്സരത്തിലേക്ക്​ തിരിച്ചുവന്ന കൊളംബിയയുടെ ശ്രമങ്ങൾക്ക്​...
ന്യൂഡല്‍ഹി:ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയെയും വാക്‌സിനേറ്റ് ചെയ്യാനായി കൃത്യമായ മാപ്പ് തയ്യാറാക്കി പുറത്തുവിടണമെന്നു കേന്ദ്രത്തോടു കോണ്‍ഗ്രസ്. സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.കേന്ദ്രം ഒരു സമയപരിധി നിശ്ചയിച്ചല്ല കാര്യങ്ങളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വാക്‌സിന്‍ നല്‍കുന്നതില്‍ വേര്‍തിരിവു പാടില്ല. സഹകരണ മൂല്യങ്ങളില്‍ അധിഷ്ഠിതമായിട്ടായിരിക്കണം കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.‘എല്ലാവരെയും പരിഗണിക്കുന്നതില്‍ കേന്ദ്രം...
ന്യൂഡല്‍ഹി:കെ സുധാകരനെ കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം നിർദ്ദേശിച്ച് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ഭാരവാഹികൾക്കും ചുമതലയും ടാർജറ്റും നിശ്ചയിക്കും.എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും മാറ്റം ഉടൻ വേണമെന്നാണ് എഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങളെല്ലാം ആറ് മാസത്തിൽ പൂർത്തിയാക്കും. ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് എഐസിസിയുടെ നിലപാട്. രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും...