28 C
Kochi
Friday, October 22, 2021

Daily Archives: 22nd June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇപ്പോൾ 104037 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 10.2 ആണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ 9.57 ആണ്.തൃശ്ശൂരിലാണ് ഉയർന്ന ടിപിആർ 12.6, ഏറ്റവും കുറവ്...
കൊല്‍ക്കത്ത:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ബംഗ്ല റിപ്പോര്‍ട്ട് ചെയ്യുന്നു.അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട സമയത്ത് താനൊരിക്കലും...
തിരുവനന്തപുരം:വിനയൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രത്യേകതകള്‍ വിവരിച്ച് മറ്റൊരു ഫോട്ടോയും വിനയൻ പങ്കുവെച്ചിരിക്കുന്നു.തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ  പോരാളിയുടെ കഥപറയുന്ന 'പത്തൊൻപതാം നുറ്റാണ്ട്,  ഒരു ആക്ഷൻ ഓറിയൻെറഡ് ഫിലിം തന്നെ  ആണ്. തെന്നിന്ത്യയിലെ  ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകർ ഇതിൽ അണിനിരക്കുന്നു.പക്ഷെ ഒരു...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ ശർമ. ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് ജൂൺ 20ന് എഴുതിയ കത്തിൽ ശര്‍മ പറഞ്ഞതിങ്ങനെ-"എന്‍റെ അഭിപ്രായത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ മോദിജിയെ 2013-14ലെന്ന പോലെ തന്നെ ഇപ്പോഴും സ്നേഹിക്കുന്നു. വരാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പിൽ ജയിക്കാന്‍ ആ മാസ് ലീഡറുടെ രക്ഷാകര്‍തൃത്വം...
കൊല്ലം:ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.‘കിരണിന്റെ മാതാപിതാക്കള്‍ ഈ പെണ്‍കുട്ടിയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ട്. കിരണിന്റെ സഹോദരി മരണം നടക്കുന്നതിന്റെ തലേദിവസം ആ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്,’ ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ സമ്മതിച്ചു....
കുറവിലങ്ങാട്:കൊവിഡിന്‍റെയും വിവിധ സാംക്രമിക - പകർച്ചവ്യാധി രോഗങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചതിനോട് സഹകരിച്ച് കൊണ്ട് ഈ വർഷത്തെ കടുത്തുരുത്തി നിയോജക മണ്ഡലം ആസ്തി വികസന എംഎൽഎ ഫണ്ടിൽ നിന്ന് 4 കോടി രൂപ സർക്കാറിന് കൈമാറിക്കൊണ്ട് കത്ത് നൽകിയതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ. പ്രഥമ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് അഭ്യർത്ഥന നടത്തിയത് പ്രകാരമാണ് സർക്കാരുമായി സഹകരിച്ച് കൊണ്ട് എംഎൽഎ ഫണ്ട് നൽകാൻ...
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേ ഗോരക്ഷക ഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. നിസാമുദ്ദീനിൽ നിന്നും ശകുർബസ്തി - പൽവൽ പാസ്സഞ്ചറിൽ സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യവെയാണ്‌ ജുനൈദ് ക്രൂരമായി കൊല്ലപ്പെട്ടത്.ജുനൈദിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം കുടുംബം തുടരുകയാണ്. കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും തന്റെ മകനെ കൊന്നവർ...
ടെൽ അവീവ്​:കടുത്ത ഉപരോധത്തിൽ തുടരുന്ന ഗാസ മുനമ്പിൽനിന്ന്​ ഭാഗികമായി കയറ്റുമതിക്ക്​ അനുമതി വീണ്ടും നൽകി പുതിയ ഇസ്രായേൽ ​സർക്കാർ. ഗാസയിൽ ഇസ്രായേൽ ആക്രമണമവസാനിപ്പിച്ച്​ ഒരു മാസത്തിനു ശേഷമാണ്​ പ്രധാനമന്ത്രി നാഫ്​റ്റലി ബെനറ്റ്​ നേതൃത്വം നൽകുന്ന സർക്കാർ വസ്​തുക്കൾ കയറ്റുമതി ചെയ്യാൻ ഉപാധികളോടെ താത്​കാലിക അനുമതി നൽകിയത്​.ഇതോടെ 40 ദിവസത്തിനിടെ ആദ്യമായി 11 ട്രക്ക്​ വസ്​ത്രങ്ങൾ കറം അബൂസാലിം അതിർത്തി കടന്നു. പച്ചക്കറി കയറ്റുമതിക്ക്​ കഴിഞ്ഞ ഞായറാഴ്ച അനുമതി...
കൊല്‍ക്കത്ത:ബംഗാള്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടിയുടെ തോല്‍വി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബംഗാളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ത്തതാണ് തോല്‍വിക്ക് പ്രധാനമായ കാരണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വിലയിരുത്തി.തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. സര്‍ക്കാറിന്റെ മോശം ഭരണമാണ് സിപിഎം തുറന്നുകാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ ആക്രമണം പ്രചാരണത്തില്‍ ഉണ്ടായതുമില്ല.തൃണമൂലിനെയും...
കു​വൈ​ത്ത്​ സി​റ്റി:തു​നീ​ഷ്യ​യി​ൽ ന​ട​ന്ന അ​റ​ബ്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ൽ അ​ഞ്ചു മെ​ഡ​ൽ. ര​ണ്ട്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​ണ്​ കു​വൈ​ത്ത്​ നേ​ടി​യ​ത്. അ​വ​സാ​ന​ദി​വ​സം കുവൈത്തിന്റെ ഈസ അ​ൽ സ​ൻ​കാ​വി ഡി​സ്​​ക​സ്​​ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി.നേ​ര​ത്തെ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ യ​അ​ഖൂ​ബ്​ അ​ൽ യൂ​ഹ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ റി​ലേ​യി​ൽ ടീം ​വെ​ള്ളി​യും വ​നി​ത​ക​ളു​ടെ ഹെ​പ്​​റ്റാ​ത്ത​ല​നി​ൽ സ​ൽ​സ​ബീ​ൽ അ​ൽ യാ​സി​ർ വെ​ങ്ക​ല​വും നേ​ടി. ഷോ​ട്ട്​​പു​ട്ടി​ൽ ഇ​ബ്രാ​ഹിം അ​ൽ...