28 C
Kochi
Friday, October 22, 2021

Daily Archives: 12th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 13,832 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി...
ശ്രീനഗര്‍:കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സിആർപിഎഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേക്കും മാറ്റി. വെടിവെപ്പ് നടന്ന സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
K sundara K Surendran
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ബിജെപിക്കാര്‍ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് സുന്ദര കബളിപ്പിക്കപ്പെട്ടെന്ന സൂചന ലഭിച്ചത്. മാര്‍ച്ച് 22ന് ബിജെപിക്കാര്‍ 8,000 രൂപയുടെ ഫോണാണ്...
Actor lukman
കോവിഡിന്റെ ദുരിതം പേറുന്നവർക്ക് സഹായമെത്തിച്ച്‌ നടൻ ലുക്മാൻ. മലപ്പുറം ചങ്ങരക്കുളം വാർഡിലെ ക്ലബ്ബായ സൂര്യയിലെ സുഹൃത്തുക്കൾക്കൊപ്പമാണ് ഓടിനടന്ന് ലുക്മാൻ സഹായം എത്തിക്കുന്നത്. സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക, പട്ടിണിയിലായവർക്ക് ഭക്ഷണകിറ്റ് എത്തിക്കുക എന്നിവയെല്ലാമാണ് ലുക്മാന്റെ നേതൃത്വത്തിൽ നടക്കുന്നത്. ക്ലബ്ബിന്റെ വാട്സാപ്പ് വഴി പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് കഷ്ടപ്പെടുന്നവർക്കായി സഹായം എത്തിക്കുന്നത്.സിനിമാ താരത്തിന്റെ പകിട്ടുകൾ ഒന്നുമില്ലാതെ...
ബം​ഗ​ളൂ​രു:ക​ർ​ണാ​ട​ക​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 157 ആ​യി. ഇ​തോ​ടൊ​പ്പം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. ജൂ​ൺ ഒ​മ്പ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 2,282 പേ​ർ​ക്കാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ലാ​ണ് 157 പേ​ർ മ​രി​ച്ച​ത്.1,947 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 102 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ചി​കി​ത്സ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും 76 പേ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ​മ്മ​ത​മി​ല്ലാ​തെ മ​ട​ങ്ങി​യെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോടതിയിൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ...
ന്യൂഡൽഹി:ഭീകര സംഘടനയായ ഐ എസിൽ​ ചേർന്ന്​ അഫ്​ഗാനിസ്​താനിലെത്തിയ ഇന്ത്യക്കാരായ നാലു വനിതകൾക്കും ഇന്ത്യയിലേക്ക്​ മടങ്ങാൻ അനുമതി നൽകിയേക്കില്ല. മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്​, നിമിഷ ഫാത്തിമ, റഫീല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന അഫ്​ഗാൻ സർക്കാർ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ്​ കേന്ദ്ര സർക്കാർ തീരുമാനമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഐ എസ്​ ഭീകരരായ ഇവരുടെ ഭർത്താക്കന്മാർ അഫ്​ഗാനിലെ ഖുറാസാൻ പ്രവിശ്യയിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിരുന്നു.2016-18 കാലയളവിലാണ്​ ഇവർ കേരളത്തിൽനിന്ന്​ അഫ്​ഗാനിസ്​ഥാനിൽ ഐ...
കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ മുകുള്‍ റോയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയ്ക്ക് ഏര്‍പ്പെടുത്തിയത്. ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് തിരിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം.മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ റോയ്‌ക്കൊപ്പം മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും. മമതയുമായി മുകുള്‍ റോയ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും...
റോസോ:ബാങ്ക്​ വായ്​പ തട്ടിപ്പ്​ കേസിലെ പ്രതിയായ മെഹുൽ ചോക്​സിക്ക്​ ഡൊമിനിക്ക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മെഹുൽ ചോക്​സിക്ക്​ ശാരീരിക അവശതകളുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്​. എന്നാൽ, ഡൊമിനിക്കയിൽനിന്ന്​ ചോക്​സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.ആന്‍റിഗ്വയിൽനിന്ന്​ തന്നെ ബലമായി ഡൊമിനിക്കയിലേക്ക്​ കൊണ്ടുവരികയായിരുന്നു. ശാരീരിക അവശതകളുള്ളതിനാൽ ജാമ്യം അനുവദിക്കണം. ജാമ്യം അനുവദിച്ചാലും നിയമനടപടികൾ തീരും വരെ ഡൊമിനിക്കയിൽ തുടരുമെന്നും മെഹുൽ ചോക്​സിയുടെ അഭിഭാഷകൻ കോടതിൽ സമർപ്പിച്ച ജാമ്യഹർജിയിൽ...
മലയാള സിനിമയിലെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്നു നടന്‍ ബാബു ആന്റണി. ഇന്നും ബാബു ആന്റണിയ്ക്ക് പകരക്കാരനാകാന്‍ കഴിയുന്ന ഒരു നടന്‍ മലയാള സിനിമയിലുണ്ടായിട്ടില്ല.അതുവരെ മലയാളിക്ക് പരിചിതമായിരുന്ന നായകസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ ആകാരവടിവും അഭിനയശൈലിയുമായിട്ടായിരുന്നു ബാബു ആന്റണി സിനിമയിലെത്തിയത്. ഒട്ടും വൈകാതെ തന്നെ സിനിമയില്‍ അദ്ദേഹം തന്റേതായ ഇടംനേടിയെടുക്കുകയും ചെയ്തു.പിന്നീട് സിനിമയില്‍ നിന്നും ചില ഇടവേളകള്‍ നേരിട്ട നടന്‍ ഇപ്പോള്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്റ്റാര്‍'...
Saudi Arabia begins renewing expired visiting visas due to a travel ban
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി3 ഖത്തറിൽ ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്4 30 കുത്തിവെപ്പ്​ കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും: കുവൈത്ത്5 അബൂദബിയിൽ വിസ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്​സിൻ6 മോഡേണ വാക്‌സീൻ നിർമിക്കാൻ സൗദി7 ഒമാനിലെ ക്രൈസ്​തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും...