Tue. Apr 23rd, 2024
മ​നാ​മ:

കൊവിഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊലീസ് ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 10 വ​രെ അ​ട​ച്ചി​ടാ​നാ​ണ്​ സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി തീ​രു​മാ​നം. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, കോ​ൾ​ഡ്​ സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി ഏ​താ​നും മേ​ഖ​ല​ക​ൾ​ക്ക്​ ഇ​ള​വു​ണ്ട്​.

പ​ള്ളി​ക​ളി​ൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​മ്യൂ​ണി​റ്റി പൊ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ബീ​ച്ചു​ക​ളി​ലും പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ കൂ​ടു​ന്ന​തി​നെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു.

അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ അ​ട​ച്ചി​ട​ണ​മെ​ന്ന നി​യ​മം ലം​ഘി​ച്ച സ​ലൂ​ൺ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്​​ഥാ​പ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ച്ച്​ തു​റ​ന്ന​തി​നാ​ണ്​ ന​ട​പ​ടി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​​ റി​സോ​ഴ്​​സ​സ്​ അ​സി അണ്ടർ​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു.

By Divya