Fri. Mar 29th, 2024
നാഗ്പൂർ:

മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി – കോത്മി വനമേഖലകൾക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മാവോവാദികളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള വിവരം ലഭിച്ചതോടെ പൊലീസ് ഗാഡ്ചിറോളി, പ്രണിത ഹെഡ്ക്വാർട്ടേഴ്സിലെ കമാൻഡോകളുമായി സ്ഥലത്തെത്തുകയായിരുന്നു. 13 മാവോവാദികളുടെ മൃതദേഹം കണ്ടെടുത്തതായും തിരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.

By Divya