Fri. Apr 26th, 2024
ന്യൂഡൽഹി:

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത്​ നാശം വിതച്ചുകൊണ്ടിരിക്കേ കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കുട്ടികളെ​ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങൾ ഉടൻ വർദ്ധിപ്പിക്കണമെന്നും രാഹുൽ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.

”വരാനിരിക്കുന്ന നാളുകളിൽ കുട്ടികളെ ​​കൊറോണയിൽ നിന്നും സംരക്ഷിക്കണം​. ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങൾ, വാക്​സിൻ, ചികിത്സ സൗകര്യങ്ങൾ എന്നിവ ഇപ്പോൾ മുതൽ തയ്യാറാക്കേണ്ടതുണ്ട്​.

രാജ്യത്തിന്‍റെ ഭാവിക്കായി ഈ ഉറക്കത്തിൽ നിന്നും നിലവിലുള്ള ​മോദി ‘സിസ്റ്റം’ അടിയന്തിരമായി ഉണരേണ്ടതുണ്ട്​” -രാഹുൽ ട്വീറ്റ്​ ചെയ്​തു.

കൊവിഡിന്‍റെ ആരംഭകാലം മുതൽ കേന്ദ്ര സർക്കാറിന്​ രാഹുൽ നിരവധി മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയിരുന്നെങ്കിലും ബിജെപി നേതാക്കളടക്കമുള്ളവർ അതിനെ പുച്ഛിച്ച്​ തള്ളുകയായിരുന്നു. തുടർന്ന്​ രണ്ടാം കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോൾ വിദഗ്ദ്ധരടക്കമുള്ളവർ രാഹുലിന്‍റെ മുൻ കാല നിലപാടുകൾ ശരിയായിരുന്നെന്ന്​ അഭിപ്രായപ്പെട്ടിരുന്നു.

By Divya