Sat. Apr 20th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഇല്ല. പി എ മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്, എം ബി രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പൂര്‍ണചിത്രം ഇന്നറിയാം.

സി പി എമ്മില്‍നിന്ന് കെ കെ ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന. വീണ ജോര്‍ജും ആർ ബിന്ദുവും വി ശിവന്‍കുട്ടിയും മന്ത്രിമാരാകും.

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി ആർ അനില്‍, പി പ്രസാദ്, കെ രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും.

മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ കെ വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.

By Divya