Fri. Mar 29th, 2024
തിരുവനന്തപുരം:

എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കൊവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം.  സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കൊവിഡ് രോഗികൾക്കു മാറ്റിവയ്ക്കണം. ഗവ ആശുപത്രികൾ 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗനിർദേശത്തിൽ പറയുന്നു. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്കു മാത്രം.

എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി. ഇവിടെ കൊവിഡ് പരിശോധനയുമാകാം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളും സജ്ജമാക്കണം.

രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.
പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം. കിടപ്പുരോഗികൾ കൊവിഡ് പോസിറ്റീവായാൽ വീട്ടിൽ ഓക്സിജൻ എത്തിക്കാൻ വാർഡ് തല സമിതികൾ സംവിധാനമൊരുക്കണം.

By Divya