25 C
Kochi
Tuesday, August 3, 2021

Daily Archives: 6th May 2021

ന്യൂഡല്‍ഹി:രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം. അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും.മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ...
കൊൽക്കത്ത:നിയമസഭയില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ. മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം ബംഗാളിലെ ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും വിമര്‍ശിച്ചു. ബംഗാള്‍ ജനതയ്ക്ക് സിപിഐഎമ്മിനും മറ്റ് ഇടതുകക്ഷികളിലും വിശ്വാസമില്ലാതായി.അതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നത്. ബിജെപിയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍...
വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനുകൾക്ക് പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. ഇതോടെ പേറ്റന്‍റ് പ്രശ്നമില്ലാതെ വാക്സിനുകൾ ലോകത്തുടനീളം നിർമ്മിക്കാനാകും.അമേരിക്കന്‍ പ്രസിഡന്റിന്റെ വ്യാപാര പ്രതിനിധിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. വാക്സിനുകള്‍ക്കുള്ള ഭൗതിക സ്വത്തവകാശം നീക്കും എന്നാണ് അമേരിക്കയുടെ പ്രസ്താവന. ലോകത്തുടനീളം വാക്സിനുകള്‍ നിര്‍മ്മിക്കാനായാല്‍ വാക്സിന്‍ ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.കൂടാതെ കുറഞ്ഞ വിലയില്‍ വാക്സിനുകള്‍ ലഭ്യമാകുകയും ചെയ്യും. അതത് രാജ്യങ്ങളില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍...
ന്യൂഡൽഹി:കൊവിഡിൽ രാജ്യം വിറങ്ങലിച്ച്​ നിൽക്കു​മ്പോഴും പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നിനും നികുതി ചുമത്തി കേന്ദ്രസർക്കാർ. ജനം തെരുവിൽ മരിച്ച്​ വീഴു​മ്പോഴും മെഡിക്കൽ ഉപകരണങ്ങളുടെ നികുതിയിലൂടെ പണമുണ്ടാക്കുന്ന കേന്ദ്രസർക്കാറി​ൻറെ സമീപന​ത്തിനെതിരെ വിവിധ കോണുകളിൽ നിന്ന്​ വിമർശനമുയർന്ന്​ കഴിഞ്ഞു.കൊവിഡ്​ പ്രതിരോധത്തിന്​ അത്യാവശ്യം വേണ്ട ഒന്നാണ്​ ഓക്​സിജൻ കോൺസെൻട്രേറ്ററുകൾ. ഇറക്കുമതി ചെയ്യുന്ന ഓക്​സിജൻ കോൺസെൻട്രേറ്ററുകൾക്ക്​ 12 ശതമാനം ഐജിഎസ്​ടി നികുതിയായി നൽകണം. നേരത്തെ 28 ശതമാനമായിരുന്ന ഓക്​സിജൻ കോൺസെൻട്രേറ്ററി​ൻറെ നികുതി. ഇത്​...
തിരുവനന്തപുരം:ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‌ലൈന്‍ക്ലാസ്സുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസ്സുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.2021 2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍തുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തില്‍ ട്യൂഷന്‍സെന്‍ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്....
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി. രൂക്ഷമായ രണ്ടാം തരംഗം തുടരുന്നതിനിടെയാണ് മൂന്നാംതരംഗവുണ്ടാകുമെന്ന് കേന്ദ്രം സൂചിപ്പിക്കുന്നത്. എന്നാല്‍, അത് എപ്പോള്‍ വീശുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍ പറഞ്ഞു.കേരളത്തില്‍ അതിതീവ്രവ്യാപനമാണെന്നും ആറു ജില്ലകളില്‍ വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 3,780 മരണം. ഒരുദിവസം...
കൊച്ചി:കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് രാവിലെ 11 മണിയ്ക്ക് ഹർജി പരിഗണിക്കുന്നത്. ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ നേരത്തെ നൽകിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല.ഈ സാഹചര്യത്തിൽ ഒരു നയരൂപീകരണം ആവശ്യമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പല ആശുപത്രികളും അമിത ഫീസ്...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍. എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ മറ്റു ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടാനും സാധ്യതയുണ്ട്. അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ ബെഡുകളും നിറയുകയാണ്.നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വരും ദിവസങ്ങളില്‍ സാഹചര്യം...
മലപ്പുറം:കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്. താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്.വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ വിവരം മാർച്ച് 24 ന് തന്നെ റിട്ടേണിംഗ് ഓഫീസറെ...
കൊല്‍ക്കത്ത:തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നുണപ്രചരണം നടത്തുന്നുവെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു മഹുവയുടെ വിമര്‍ശനം.‘കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. ഈ സമയത്ത് നിങ്ങളുടെ നുണകള്‍ക്ക് വിശദീകരണം നല്‍കാന്‍ സമയമില്ല. തല്‍ക്കാലം ഈ ഫാക്ട് ചെക്കുകള്‍ സ്വീകരിച്ചാലും’, മഹുവ ട്വിറ്ററിലെഴുതി. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ...