Fri. Apr 19th, 2024
ന്യൂഡൽഹി:

കൊവിഡിൽ രാജ്യം വിറങ്ങലിച്ച്​ നിൽക്കു​മ്പോഴും പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നിനും നികുതി ചുമത്തി കേന്ദ്രസർക്കാർ. ജനം തെരുവിൽ മരിച്ച്​ വീഴു​മ്പോഴും മെഡിക്കൽ ഉപകരണങ്ങളുടെ നികുതിയിലൂടെ പണമുണ്ടാക്കുന്ന കേന്ദ്രസർക്കാറി​ൻറെ സമീപന​ത്തിനെതിരെ വിവിധ കോണുകളിൽ നിന്ന്​ വിമർശനമുയർന്ന്​ കഴിഞ്ഞു.

കൊവിഡ്​ പ്രതിരോധത്തിന്​ അത്യാവശ്യം വേണ്ട ഒന്നാണ്​ ഓക്​സിജൻ കോൺസെൻട്രേറ്ററുകൾ. ഇറക്കുമതി ചെയ്യുന്ന ഓക്​സിജൻ കോൺസെൻട്രേറ്ററുകൾക്ക്​ 12 ശതമാനം ഐജിഎസ്​ടി നികുതിയായി നൽകണം. നേരത്തെ 28 ശതമാനമായിരുന്ന ഓക്​സിജൻ കോൺസെൻട്രേറ്ററി​ൻറെ നികുതി. ഇത്​ 12 ശതമാനമായി പിന്നീട്​ കുറക്കുകയായിരുന്നു.

എന്തുകൊണ്ടാണ്​ കൊവിഡ്​ രോഗികൾക്ക്​ ഏറ്റവും സഹായകരമായ ഒരു ഉപകരണത്തി​ൻറെ നികുതി പൂർണമായും ഒഴിവാക്കത്തതെന്നാണ്​ ഉയരുന്ന ചോദ്യം. കൊവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന റെംഡെസിവീർ പോലുള്ള മരുന്നങ്ങൾക്കും ജനം ഇപ്പോഴും നികുതി നൽകണം. ​

ഓക്​സിജൻ സിലിണ്ടറുകൾക്ക്​ 12 ശതമാനമാണ്​ ഇപ്പോഴും നില നിൽക്കുന്ന നികുതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആശുപത്രികൾ നിറഞ്ഞതോടെ കൊവിഡ്​ രോഗികളെ വീട്ടിൽ ചികിത്സിക്കേണ്ട സാഹചര്യമാണുളളത്​.

ഇത്തരത്തിൽ വീട്ടിലെ ചികിത്സ ​ചെലവ്​ കുറക്കുന്നതിന് ​മരുന്നുകളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും​ നികുതികൾ ഒഴിവാക്കായാൽ ഒരു പരിധി വരെ സാധിക്കുമെന്നിരിക്കെയാണ്​ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറി​ൻറെ ഭാഗത്ത്​ നിന്ന്​ അനുകൂല നടപടി ഉണ്ടാവാത്തത്​.

By Divya