Wed. Apr 17th, 2024
ആലപ്പുഴ:

2019ലെ പാർലമെന്‍റ്  ഫലത്തിന്‍റെ തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നൽകിയതെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്. ഈ തകർച്ചയിൽ നിന്ന് രക്ഷപെടണമെങ്കിൽ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ബാധ്യതയാകുന്ന നിലപാടുകൾ ത്യജിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന്‍റെ വിമര്‍ശനം.

ശ്വാസവും ആചാരവുമൊന്നും രാഷ്ട്രീയക്കളിയ്ക്കുള്ള കരുക്കളല്ലെന്ന് അവർക്ക് ഇപ്പോൾ ബോധ്യമായിക്കാണും. പൊതുബോധത്തിൽ നഞ്ചുകലക്കി മീൻപിടിക്കാനിറങ്ങിയവരെ ജനം ആഞ്ഞു തൊഴിച്ചു. സ്വയംവിമർശനം കോൺഗ്രസിൻ്റെ അജണ്ടയിലുണ്ടെങ്കിൽ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണം.

ആചാരസംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം. അത്തരം തുറന്നു പറച്ചിലുകളാണ് കോൺഗ്രസിലെ യുവാക്കളിൽ നിന്ന് നാട് ആഗ്രഹിക്കുന്നത്-തോമസ് ഐസക് പറയുന്നു.

By Divya