Fri. Mar 29th, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനം തടയാൻ ഇന്നലെ മുതൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം കൂടുതൽ നിർദേശങ്ങളും നടപടികളുമായി സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലും വ്യാപനം ശക്തമായതിനാൽ നിയന്ത്രണങ്ങൾ അവിടെയും ശക്തമായി നടപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

നടപ്പ്, ഓട്ടം, വിവിധതരം കായിക വിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളിൽ പൊലീസ് തടസ്സപ്പെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാൻ പൊലീസിന് നിർദേശം.

56% ആളുകളിലേക്കു രോഗം പകർന്നത് വീടുകളിൽ നിന്നാണെന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമായി. കുടുംബത്തിനു ചുറ്റും സുരക്ഷാ വലയം ഒരുക്കാൻ എല്ലാവരും ശ്രമിക്കണം. കഴിയുന്നതും സ്വന്തം വീട്ടിനുള്ളിൽ തന്നെ കഴിയുക.

ജനലുകൾ തുറന്നിട്ട് വീടിനകത്ത് കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്തണം. വായു സഞ്ചാരമുണ്ടാകുമ്പോൾ കൊവിഡ് പകരാനുള്ള സാധ്യത കുറയും.

By Divya