Thu. Apr 18th, 2024
മസ്കറ്റ്:

ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കൊവിഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തിന്റെയും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ദ്ധർ. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ കു​റ​വും മ​ര​ണം പ​ത്തി​ൽ കു​റ​വു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

മു​ൻ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​​ളേ​ക്കാ​ൾ കു​റ​വാ​ണി​ത്. ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണി​തെ​ങ്കി​ലും മാ​ന​ദ​ണ്ഡം ലം​ഘി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ-​ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
ആ​ളു​ക​ൾ വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നി​ല്ലെന്നത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​താ​യി അ​ൽ ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ലെ ഡോ ​മ​ഹ്​​മൂ​ദ്​ അ​ൽ റ​ഹ്​​ബി പ​റ​യു​ന്നു.

കൊ​റോ​ണ വൈ​റ​സി​നെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് ക​ഴി​യും. പ​ക്ഷേ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ സ​മ​യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ പ​ല​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​സ്​​ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, തു​ട​ർ​ച്ച​യാ​യി കൈ​ക​ഴു​കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്​​ച പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

By Divya