Fri. Mar 29th, 2024
കു​വൈ​ത്ത്​ സി​റ്റി:

ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ 20 ല​ക്ഷം പേ​ർ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മു​ന്നേ​റു​ന്ന​ത്. 12 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ൻ ന​ൽ​കി. 44 ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്​ ഇ​പ്പോ​ൾ കു​വൈ​ത്ത്​ ജ​ന​സം​ഖ്യ. ഇ​തി​ൽ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്നി​ല്ല. അ​ല​ർ​ജി, മാ​ര​ക​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ​യും ഒ​ഴി​വാ​ക്കു​ന്നു. ബാ​ക്കി 27 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കേ​ണ്ടി​വ​രു​ക എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ സെ​പ്​​റ്റം​ബ​റി​നു​ മു​മ്പ്​ ക​ഴി​യും.

എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ വാ​ക്​​സി​ൻ ഷി​പ്മെൻറ്​ എ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ൽ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക വാ​ക്​​സി​ൻ ഇ​തു​വ​രെ ര​ണ്ട്​ ബാ​ച്ച്​ മാ​ത്ര​മേ എ​ത്തി​യി​ട്ടു​ള്ളൂ. മൂ​ന്നാ​മ​ത്തെ ബാ​ച്ച്​ മേ​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

അ​തി​നി​ടെ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള മാ​റ്റ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ പ​ഠ​നം ന​ട​ത്തു​ന്നു.

By Divya