Reading Time: < 1 minute
തിരുവനന്തപുരം:

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം സത്യമായി കാണണം. ആ കുടുംബത്തിനോടുള്ള, കോണ്‍ഗ്രസുകാരുടെ വൈകാരികമായ ബന്ധം ഭയങ്കരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി-രണ്ട് രക്തസാക്ഷികള്‍ ഉള്ള കുടുംബമാണ്. അപ്പോള്‍ ഒരു വൈകാരികമായ ബന്ധമുണ്ടാകും. അവരോടുള്ള ആ വൈകാരിക ബന്ധം രാഹുലിനോടുമുണ്ട്’, ആന്റണി പറഞ്ഞു.

Advertisement