Wed. Apr 24th, 2024
റിയാദ്:

കൊവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വ്യവസായിക വളർച്ചക്ക് റെക്കോർഡ് തലത്തിൽ പണം ചിലവഴിച്ച് സൗദി അറേബ്യ. വ്യവസായിക കേന്ദ്രങ്ങളുടെ അഭിവൃദ്ധിക്കായി 2020ൽ 4.5 ശതകോടി അമേരിക്കൻ ഡോളറിന്റെ സഹായ വിതരണം ഈ മേഖലയില്‍ നടത്തിയതായി വ്യവസായ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെൻറ് ഫണ്ട് (എസ്ഐഡിഎഫ്) ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ ഉന്നമനത്തിനായി വന്‍ തുക ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായിക സ്ഥാപനങ്ങളുടെ സഹായത്തിനായി 4.5 ബില്യണ്‍ ഡോളറിന്റെ സഹായ വിതരണം എസ്ഐഡിഎഫ് നേരിട്ട് നടത്തി. വന്‍കിട, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായ 201 സംരഭങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചു

By Divya