pic credit ; kwttoday.com
Reading Time: < 1 minute
കു​വൈറ്റ് ​സി​റ്റി:

കു​വൈ​റ്റിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കു​ന്നു. ഫെ​ബ്രു​വ​രി 24 മു​ത​ലാ​ണ്​ ഉ​ത്ത​ര​വി​ന്​ പ്രാ​ബ​ല്യം. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്കു​ള്ളി​ലെ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫെ​ക​ൾ​ക്കും ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​ണ്.

നി​ല​വി​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ മാ​ത്ര​മാ​ണ്​ ഇ​രു​ന്ന്​ ക​ഴി​ക്കാ​ൻ വി​ല​ക്കു​ണ്ടാ​യി​രു​ന്ന​ത്. കൊവി​ഡ്​ വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി​യ​ത്. ക​ർ​ഫ്യൂ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ അ​ധി​കൃ​ത​രു​ടെ ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചി​ല്ല.

Advertisement