ഡൽഹി:
ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. വിവാദ കർഷക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റിൻ്റെ പേരിലാണ് ദിശ രവിയെ അറസ്റ്റ് ചെയ്തിരുന്നത്. ദിശയുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യം ഉപാധികളോടെയെന്നും കോടതി. രണ്ട് ആൾ ജാമ്യവും, ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് കോടതിയിൽ നൽകേണ്ടത്.
Advertisement