പള്ളിവാസല്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യ ചെയ്തു

തന്നെ അവള്‍ വഞ്ചിച്ചുവെന്നും രേഷ്മയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമുള്ള ബന്ധു അരുണ്‍ എഴുതിയ കുറിപ്പ് നേരത്തെ പൊലീസ് കണ്ടെത്തിയരുന്നു

0
173
Reading Time: < 1 minute

അടിമാലി:

അടിമാലി പള്ളിവാസലിലെ 17 കാരി രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് അരുണിന്‍റെ മൃതദേഹവും കാണപ്പെട്ടത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം നടന്ന ദിവസമോ പിറ്റേ ദിവസമോ ആകാം അരുണ്‍ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. രേഷ്മയുടെ മൃതദേഹം കാണപ്പെട്ട അന്നുമുതല്‍ അരുണിനായി  തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷതിനാല്‍ അരുണിനെ കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 17കാരിയാ രേഷ്മ കുത്തേറ്റ് മരിച്ചത്. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്.

അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള ഒരു കത്തും പൊലീസിന് ലഭിച്ചിരുന്നു. തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

 

Advertisement