മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ കസ്റ്റംസ് അന്വേഷണം

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്, ഇത് വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

0
88
Reading Time: < 1 minute

 

മാന്നാർ:

മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യം ചെയ്തു. 

ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി തന്നെ സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Advertisement