Sat. Apr 20th, 2024
വാഷിങ്​ടൺ:

യു എസ്​ ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ നിയമിതയായി.ജോ ബൈഡ​െൻറ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി അവലോകന സംഘാംഗമായി പ്രവർത്തിച്ചിരുന്നു. ബഹിരാകാശ സാ​ങ്കേതിക വിദ്യയിലും എൻജിനീയറിങ്ങിലും പണ്ഡിത്യമുള്ള വനിതയാണ്​ ഭവ്യ ലാലെന്ന്​ നാസ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിഫൻസ്​ അനാലിസിസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി പോളിസി ഇൻസ്​റ്റിറ്റ്യൂട്ടിൽ ​(എസ്​ ടി പി ഐ) 2005 മുതൽ 2020വരെ ഗവേഷണ സ്​റ്റാഫ്​ അംഗമായും ഇന്തോ-അമേരിക്കൻ വനിതയായ ഭവ്യ ലാൽ സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

By Divya