Sat. Apr 20th, 2024

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അമരം. ഭരതൻ ആണ് ചിത്രം സംവിധാനം ചെയതത്. കടപ്പുറത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമ റിലീസ് ചെയ്യും വരെ ആശങ്കയിലായിരുന്നുവെന്നാണ് 30 വര്‍ഷം തികയുമ്പോള്‍ നിര്‍മാതാവ് മഞ്ഞളാംകുഴി അലി പറയുന്നത്.

സിനിമയെ കുറിച്ചുള്ള തന്റെ കുറിപ്പിൽ മഞ്ഞളാംകുഴി അലി പറയുന്നു. സിനിമയെ കുറിച്ചുള്ള തന്റെ കുറിപ്പിലാണ് മഞ്ഞളാംകുഴി അലി ഇക്കാര്യം പറയുന്നത്.ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രായം കൂടിയ കഥാപാത്രം, അദ്ദേഹത്തിന്റെ വേഷവിധാനം, ചിത്രത്തിലെ സംസാരരീതി എന്നിവ കാരണമാണ് താന്‍ ഏറെ ആശങ്കാകുലനായതെന്നും മഞ്ഞളാംകുഴി അലി പറയുന്നു.

കടപ്പുറ’ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം ‘അമര’ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ’അമര’ക്കാലം.

By Divya