Fri. Apr 19th, 2024
കൊച്ചി:

കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9 തീയതികളിൽ നടന്ന പൊതുപണിമുടക്കിലാണ് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കെടുത്തത്. ഇവരുടെ അവധി അനുവദിച്ച് ശമ്പളം നൽകാൻ ജനുവരി 31നാണ് പൊതുഭരണ സെക്രട്ടറി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി ബാലഗോപാലൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. ന്യായമായ കാരണമില്ലാതെയും അവധി അപേക്ഷയില്ലാതെയും ജോലിക്ക് ഹാജരാകാത്തവർക്കു ശമ്പളത്തിന് അർഹതയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

By Divya