Thu. Apr 18th, 2024
കണ്ണൂര്‍:

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനൊരുങ്ങുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്.സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ധര്‍മ്മജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നാണ് ദളിത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിര്‍ദേശം

By Divya