31 C
Kochi
Friday, September 17, 2021
Home 2021 January

Monthly Archives: January 2021

സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് മാർഗ നിർദ്ദേശത്തിൽവാർത്താ വിതരണ മന്ത്രാലയമാണ് മാറ്റം വരുത്തിയത്. മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ സിനിമ തിയറ്ററുകളിലും ഇളവ് ബാധകമാക്കിയാണ് പുതുക്കിയ ഉത്തരവ്.അതേസമയം കണ്ടെയന്‍മെന്‍റ് സോണുകളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ല മാസ്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്ക്രീനിങ്ങിന് മുന്‍‌പ് തിയറ്റര്‍ അണുവിമുക്തമാക്കണം.ഇടവേളകളില്‍ ശുചിമുറിയിലെ തിരക്ക് ഒഴിവാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
കൊൽക്കത്ത:നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ ഞായറാഴ്ചയാണ്​ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്​. 48കാരനായ ഗാംഗുലി പൂർണ്ണആരോഗ്യവാനാണെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്ത കുറച്ച്​ ആഴ്ചത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന്​ അദ്ദേഹത്തോട്​ നിർദ്ദേശിച്ചിട്ടുണ്ട്​.
ചെന്നൈ:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി - എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ കമ്മിറ്റി മീറ്റിം​ഗിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മധുരയിൽ നദ്ദ പൊതുറാലി നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിരണ്ടാഴ്ച തികയും മുമ്പാണ് തീരുമാനം.
ദു​ബൈ:ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്രി​ക​ർ​ക്ക്​ ഏ​​​​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. വി​ദേ​ശ​ത്തു​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കെ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി ​സി ആ​ർ ഫലം ഹാജരാക്കണമെന്നാണ് ഇതിൽ പ്രധാനം.
കാസർകോട്:മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി സീറ്റിൽനിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്.ഉമ്മൻചാണ്ടി പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയ‍ർന്നുവെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. ജനിച്ചു വള‍ർന്ന നാട്ടിൽ തന്നെ നേതാക്കൾ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി:ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ വഴിയാണ് കർഷകർ ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടത്തുന്നത്. ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, സിഖ് ഗുരുദ്വാരകൾ എന്നിവയെല്ലാം കർഷകർക്കായി വാതിൽ തുറന്നിട്ടുണ്ട്. വളണ്ടിയർമാർ ഇവിടെ നിന്ന് നൽകുന്ന സന്ദേശങ്ങൾ പ്രകാരമാണ് അതിർത്തികളിലേക്ക് കർഷകര്‍ സംഘങ്ങളായി പുറപ്പെടുന്നത്. യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന്...
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=uxH8agdV4Hg
റി​യാ​ദ്​:റോ​ഹി​ങ്ക്യ​ൻ മുസ്ലീങ്ങളുടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ ഐ ​സി​യും അഭയാർഥികൾക്കു വേ​ണ്ടി​യു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഹൈക്കമ്മീഷണറും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഉ​ന്മൂ​ല​ന​ത്തി​ന് വി​ധേ​യ​മാ​കു​ന്ന റോ​ഹി​ങ്ക്യ​ൻ വംശജർക്കിടയിലെ കൊ​വി​ഡ് പ്ര​ത്യാ​ഘാ​തം യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. സ​ഹസഹായമെത്തിക്കാനുള്ള ഏകോപനം സ​ജീ​വ​മാ​ക്കാ​നാ​ണ് ധാ​ര​ണ. ജി​ദ്ദ​യി​ലെ ഒ ഐ ​സി ആസ്ഥാനത്താണ് ച​ർ​ച്ച ന​ട​ന്ന​ത്. ഓ​ർ​ഗനൈ​സേ​ഷ​ൻ ഓഫ്​ ഇസ്ലാമിക് കൺട്രീസിന്റെ ഒ ഐ ​സി) മ്യാ​ന്മ​റി​ലേ​ക്കു​ള്ള ദൂ​ത​ൻ ഇ​ബ്രാ​ഹിം ഖൈ​റാ​ത്ത് നി​ല​വി​​ല​വി​ൽ റോ​ഹി​ങ്ക്യ​ൻ...
പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52 കോടി കോടിരൂപയാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദ​മ്മാം:കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്സ​യി​ൽ കൊ​വി​ഡ് പ്രതിരോധങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സജ്ജ​മാ​കും. സെൻറ​റി​ൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തിമഘട്ടത്തിലാണെന്നും 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ത​ന്നെ ഉ​ദ്ഘാ​ട​നം നിർവഹിക്കാനാവുമെന്നാണ് പ്ര​തീ​ക്ഷ. അ​ൽ​അ​ഹ്‌​സ എ​യ​ർ​പോ​ർ​ട്ട് ഹൈ​വേ​യി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ​െട്ര​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നോ​ട് ചേർന്നാണ് സെന്റർ ഒരുക്കുന്നത്.