25 C
Kochi
Wednesday, December 1, 2021

Daily Archives: 27th January 2021

Deep Sidhu
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കര്‍ഷക സംഘടനകളുടെ ആരോപണം.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ അനുയായികളെന്നും ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങ് വ്യക്തമാക്കി. സിദ്ധു കർഷകരെ തെറ്റിദ്ധരിപ്പിച്ച്​ അക്രമത്തിലേക്ക്​ നയിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഒരിക്കലും ചെങ്കോട്ടയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിദ്ധു ബിജെപിയുടെ...
online rummy
ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി.ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍ പാലായിൽ വിട്ടുവീഴ്ചയില്ല, എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് മാണി സി കാപ്പൻ ഇടതുമുന്നണി ജാഥ 13,14 തിയതികളില്‍ ആരംഭിക്കും; വിജയരാഘവനും കാനവും ക്യാപ്റ്റൻമാർ കര്‍ഷക സമര നേതാക്കള്‍ക്കിടയില്‍...
വാഷിം​ഗ്ടൺ:കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻജനത വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിക്കണം. അത് നിങ്ങളുടെ ജീവൻ രക്ഷിക്കും - കമല ഹാരിസ് പറഞ്ഞു. ഡിസംബർ 29നാണ് കമല ആദ്യ ഡോസ്സ്വീകരിച്ചത്. തൻ്റെ ഭരണത്തിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 100 മില്യൺ (10 കോടി )അമേരിക്കക്കാർക്ക് വാക്സിൻ നൽകണമെന്നതാണ് ലക്ഷ്യമെന്ന് പ്രസിന്റ് ജോ ബൈഡൻ...
നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് - കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തിരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്.രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍...
ഫറ്റോര്‍ഡ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജംഷെഡ്പൂരിനും ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. 13 മത്സരം പിന്നിടുമ്പോള്‍ ഇരുടീമിനും 14 പോയിന്റ് വീതമാണുള്ളത്.
സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി.ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി രാജ്യങ്ങളുമായി എയർ ബബിള്‍ കരാർ പ്രകാരം വിമാന സർവീസ് തുടങ്ങിയെങ്കിലും ഇന്ത്യ യാത്രാ വിലക്ക് പട്ടികയിൽ...
തൃശ്ശൂർ:  തൃശ്ശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും തീ പടർന്നു. ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്.ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
യുഎഇ:മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു.യുഎഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. വാക്സിൻ എടുത്ത് കൊവിഡിന്‍റെ വ്യാപനത്തെ തടയാനാണ് യുഎഇയുടെ തീരുമാനം. വാക്സിൻ സ്വീകരിക്കുന്ന ഓരോരുത്തരും കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണെന്ന്...
ദുബായ്:സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകൾക്കും കമന്‍റുകൾക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി.സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഖേനയുള്ള തെറ്റായ നീക്കങ്ങൾ ഗൗരവത്തിൽ കാണുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. കുറ്റക്കാർക്ക് പത്ത് ലക്ഷം ദിർഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കും. രണ്ടര ലക്ഷം ദിർഹം...
ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.എന്നാൽ ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഐടിഒയിൽ പൊലീസ്...