24 C
Kochi
Saturday, November 27, 2021

Daily Archives: 24th January 2021

അബുദാബി:അത്യാഹിത വിഭാഗങ്ങളിലും അടിയന്തിര പരിചരണ കേന്ദ്രങ്ങളിലും ഉപയോഗിക്കാൻ മൂന്ന് പുതിയ കൊവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനകൾക്ക് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. പുതിയ പരീക്ഷണങ്ങൾ ഏറ്റവും പുതിയ ആഗോള ശാസ്ത്രീയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളവയും വേഗതയേറിയതുമാണ്. അതുവഴി വൈദ്യചികിത്സ സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.
കോഴിക്കോട്​:കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ മുരളീധരൻ എംപി. തനിക്ക്​ ഗ്രൂപ്പിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടിയൂർകാവിൽ പ്ര പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടി വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.ശശി തരൂരിന്റെ സാന്നിധ്യം കോൺഗ്രസിന്​ ഗുണം ചെയ്യും. മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും, വിജയ...
യേര്‍വാഡ:വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും പദ്ധതി ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് യേര്‍വാഡ ജയിലില്‍ കഴിഞ്ഞിട്ടുള്ളത്.
mc-josephine AND T PADMANABHAN
പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭൻ. വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്ന് ടി പത്മനാഭന്‍ കുറ്റപ്പെടുത്തി. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജൻ അടക്കമുള്ള...
തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും സത്യം പുറത്തുവരണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് അമ്മ ഉന്നയിച്ചത്. കേസ് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മൊഴി എടുക്കാന്‍ വിളിപ്പിച്ചതാണ്. പക്ഷേ അറസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞു. കള്ളക്കേസ് ആണെന്ന് കരഞ്ഞ് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലയെന്നും അമ്മ പറയുന്നു.മകനെ കൊണ്ട് പറയിച്ചതാണെന്നും,...
കൊച്ചി:ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം -ഷൊർണൂർ വേണാട്​ എക്സ്പ്രസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.
മസ്‌കറ്റ്:ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ്സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിസിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ദു​ബൈ:കൊ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ മൂ​ന്നാം ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ദു​ബൈ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും കൃ​ത്യ​ത​യോ​ടെ പി​ന്തു​ട​രരു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​മി​റേ​റ്റി​ലു​ട​നീ​ളം സ്വ​കാ​ര്യപാ​ർ​ട്ടി​ക​ൾ, കൂ​ടി​ച്ചേ​ര​ലു​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, എന്നിവയിലും ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സമൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു.
FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR
തിരുവനന്തപുരം: താൻ നിരപരാധിയാണെന്ന് കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിസ്ഥാനത്തുള്ള അമ്മ. സത്യം പുറത്തു വരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവർ പറഞ്ഞു. മൊഴി എടുക്കാൻ എന്ന് പറഞ്ഞാണ് പൊലീസ് തന്നെ കൊണ്ടുപോയത്. എന്നാൽ അറസ്റ്റ് ചെയ്തതായിരുന്നു. 2019 ൽ താൻ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതിൽ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. ഭർത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.https://www.youtube.com/watch?v=cre_csIXIqc
സ​ലാ​ല: കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യി​ലും റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച്​ സ​ലാ​ല തു​റ​മു​ഖം. ക​ഴി​ഞ്ഞ വ​ർ​ഷം 4.34 ദ​ശ​ല​ക്ഷം ടി ഇ ​യു ക​ണ്ടെ​യ്​​ന​റു​ക​ളാ​ണ്​ സ​ലാ​ല തു​റ​മു​ഖ​ത്തത്​ കൈ​കാ​ര്യം ചെ​യ്​​ത​ത്. വി​ത​ര​ണ ശൃം​ഖ​ല​ക​ളെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി​യ​നു​ഭ​വി​ച്ച വ​ർ​ഷ​മാ​യി​രു​ന്നു 2020. അ​തി​വേ​ഗ​ത്തി​ലും സഗ​മ​മാ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​മാ​ണ്​ സ​ലാ​ല തു​റ​മു​ഖം പ്ര​തി​സ​​ന്ധി ഘ​ട്ടം മ​റി​ക​ട​ന്ന​ത്.