കിറ്റെക്‌സ് കമ്പനിക്ക് ലൈസന്‍സുണ്ടോ? വിവരാവകാശചോദ്യങ്ങള്‍ക്ക് മറുപടി ‘വിവരം ലഭ്യമല്ല’

കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ട്വന്റി-20 പഞ്ചായത്ത്.

0
173
Reading Time: < 1 minute
കിഴക്കമ്പലം

കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി സ്ഥാപിച്ച ഡൈയിംഗ്, ബ്ലീച്ചിംഗ് യൂണിറ്റുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക്  കൃത്യമായ മറുപടി നല്‍കാതെ കിഴക്കമ്പലം പഞ്ചായത്.

ട്വന്റി-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തയാണ് കമ്പനിക്ക് ലൈസന്‍സുണ്ടോ, വിഷമാലിന്യം സംസ്‌കരിക്കാന്‍ രാസമാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങി 10 ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത്. വിവരാവകാശപ്രവര്‍ത്തകന്‍ ആലുവ എടയപ്പുറം എം ഖാലിദ് നല്‍കിയ അപേക്ഷയിലെ പത്ത് ചോദ്യങ്ങള്‍ക്ക് വിവരം ലഭ്യമല്ല എന്ന മറുപടിയാണ് പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ നല്‍കിയത്.

 

Advertisement