25 C
Kochi
Wednesday, August 4, 2021

Daily Archives: 20th January 2021

ദോഹയിലും ആയുര്‍വേദ ചികിത്സ, മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ് : ഗൾഫ് വാർത്തകൾ  
ദോഹ :ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക് പ്രവർത്തന ലൈസൻസ് നൽകി തുടങ്ങിയത്.ഖത്തറിലെ ദുഹെയ്‌ലിൽ പ്രവർത്തിക്കുന്ന റെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റർ ആണ് രാജ്യത്തെ ആദ്യത്തെ...
നാ​ഗ​ർ​കോ​വി​ൽ:രാ​ജ്യ​ത്തെ പി​ന്നാ​ക്ക​ക്കാ​രു​​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​കാ​ൻ ബിജെപി​ക്ക്​ ക​ഴി​യില്ലെന്ന്​ ഡിഎംകെ നേ​താ​വ്​ ക​നി​മൊ​ഴി പറഞ്ഞു. ര​ണ്ടു ശ​ത​മാ​ന​മു​ള്ള ഒ​രു വി​ഭാ​ഗം ഹി​ന്ദു​ക്ക​ൾ​ക്കാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ബിജെപി​ക്ക്​ ഒ​രി​ക്ക​ലും എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഡിഎംകെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഹി​ന്ദു​ക്ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യാ​ണ് ഇ​ത്രയും കാ​ലം പ്ര​വ​ർ​ത്തി​ച്ച​ത് -നാ​ഗ​ർ​കോ​വി​ലി​ൽ ഡിഎംകെ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കനിമൊഴി പറഞ്ഞു.സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും സ്വതന്ത്രമായും സംസ്ഥാനത്ത് കഴിയാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കനിമൊഴി പറഞ്ഞു.
ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല.
തിരുവനന്തപുരം കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ...
വയനാട്:   കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും.
ദോ​ഹ:ഖ​ത്ത​ർ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​തോ​ടെ സൗ​ദി​യു​മാ​യു​ള്ള ഖ​ത്ത​റി​െൻറ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ പൂ​ർ​വ​സ്​​ഥി​തി​യി​ലേ​ക്ക്​ നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ്​ തു​റ​മു​ഖ​ത്തു​നി​ന്ന്​ ച​ര​ക്ക്​ വ​ഹി​ച്ച ക​പ്പ​ൽ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ​തു​റ​മു​ഖ​ത്തെ​ത്തി. 27 ക​ണ്ടെ​യ്​​ന​റു​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ​നി​ന്ന്​ ദ​മ്മാ​മി​ലെ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. ജ​നു​വ​രി അ​ഞ്ചി​ന്​ സൗ​ദി​യി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച്​ ജി സി ​സി രാ​ജ്യ​ങ്ങ​ളും ഈ​ജി​പ്​​തും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. തു​ട​ർ​ന്ന്​ എ​ല്ലാ രാ​ജ്യ​ങ്ങ​ളും...
ഹൈദരാബാദ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.CLIMAX ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… #RRRMovie #RRR...
കണ്ണൂര്‍:കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചുവെന്നും സുധാകരന്‍ അറിയിച്ചു .നിലവിലെ കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ പി സി സി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് നടന്നുവരികയാണ്. സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. അതേസമയം അധ്യക്ഷനാകാന്‍ നോമ്പ് നോറ്റിരിക്കുകയല്ല...
സി എ ജി റിപ്പോർട്ട് ചോർത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകിയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വച്ചു. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് CAG റിപ്പോർട്ടിലെ വിവരങ്ങൾ ചോരുന്നത് അവകാശലംഘനമല്ല. CAG റിപ്പോർട്ടിൽ സാമാന്യ നീതി നിഷേധമുണ്ടെന്നും എത്തിക്സ് കമ്മറ്റി വിമർശിച്ചു. എത്തിക്സ് കമ്മിറ്റി നടപടി പുതിയ കീഴ് വഴക്കത്തിന് ഇടയാക്കുമെന്നു പറഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ വിയോജപ്പ് രേഖപ്പെടുത്തി. സി എ ജി കീഴ്വഴക്കങ്ങൾ...
കുവൈത്ത് സിറ്റി:വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആനവണ്ടിയുടെ ‘സൈറ്റ് സീങ്’ വൻവിജയം
മൂന്നാർ മൂന്നാറിലെ ഒരു ഇക്കോണമി ക്ലാസ് യാത്ര പലരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. ഇതാ വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച ‘സൈറ്റ് സീയിങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന് ആരംഭിച്ച സർവീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ കളക്ഷൻ നേടി.രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ്, ടീ മ്യൂസിയം, റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും. എല്ലായിടങ്ങളിലും സഞ്ചാരികൾക്ക് ചുറ്റിക്കാണുന്നതിനുള്ള സമയം അനുവദിക്കും.250 രൂപയാണ്...