24 C
Kochi
Friday, August 6, 2021

Daily Archives: 20th January 2021

കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത
കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു.അവശനായ അച്ഛന്‍ ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യ അമ്മിണിയ്ക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഉള്‍പ്രദേശമാണ് അസംബനി. ഇവിടുത്തെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു സംഭവം  നടന്നത്ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും...
കണ്ണൂ‍ർ:  ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.
ന്യു ഡൽഹി കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. പത്താംവട്ട ചർച്ചയിലാണ് തിരുമാനം അറിയിച്ചത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ചയും പരാജയം. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ തുടങ്ങിയവരാണ് കര്‍ഷരുമായി ചര്‍ച്ച നടത്തിയത്. നാല്‍പ്പതോളം കര്‍ഷക സംഘടന പ്രതിനിധികൾ ചര്‍ച്ചയില്‍ പങ്കെടുത്തു.പത്താം റൗണ്ട് ചർച്ചയിൽ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ വാഗ്ദാനം...
ന്യൂദല്‍ഹി:ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാന്‍ ജനുവരി 25 ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ജഡ്ജിമാര്‍ അപേക്ഷ തള്ളിക്കളഞ്ഞു. പ്രതിഷേധം അനുവദിക്കുന്നതിനോ അനുവദിക്കാത്തതിനോ ഉള്ള ആദ്യത്തെ അതോറിറ്റിയായി കോടതി പ്രവര്‍ത്തിക്കുന്നത് വളരെ...
മധ്യവയസ്​കയെ മരണത്തിൽ നിന്നും വാരിയെടുത്ത്​ ഓമനക്കുട്ടൻ
തൃശൂർ നെഞ്ചുവേദനയെ തുടർന്ന് മര​ണത്തോട്​ മല്ലിട്ട മധ്യവയസ്​കയെ വാരിയെടുത്ത്​ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ. തിങ്കളാഴ്​ച രാവിലെ 8.15ന് കോഴിക്കോട്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുന്ന ജനശതാബ്​ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിതയ്കാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബന്ധുകൾ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.​'മെഡിക്കൽ അറ്റൻഷൻ' അറിയിപ്പ്​ ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർപിഎഫ്​ സംഘം തൃശൂരിലെത്തി. ഓമനക്കുട്ടൻ അനിതയെ കൈയിലെടുത്ത്​ പ്ലാറ്റ്​ഫോമിലിറങ്ങി ഓടി. ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക്​ ശേഷം വൈകീട്ട്​ നാലോടെ...
കൊല്‍ക്കത്ത:തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.തൃണമൂല്‍ എം എല്‍ എ അരിന്ദം ഭട്ടാചാര്യ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ഇദ്ദേഹം.
Walayar sisters mothers calls for CBI investigation in case
തിരുവനന്തപുരം:വാളയാര്‍ കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം തുടരും
പത്തനംതിട്ട:രണ്ടു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ വിദ്യാർഥിന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി മാർ മാത്യു അറയ്ക്കലിന് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു
തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം....
ന്യൂഡൽഹി:ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും. 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിസന്റെ കമന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.