32 C
Kochi
Monday, April 12, 2021

Daily Archives: 20th January 2021

തിരുവനന്തപുരം:വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ഡയറക്ടർ ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ് താക്കീതിലൊതുക്കുന്നത്. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപ തട്ടിച്ച കേസിലാണ് ധനവകുപ്പിന്റെ നടപടി. അപൂർവ്വമായാണ് ട്രഷറി ഡയറക്ടർക്കെതിരെ താക്കീത് വരുന്നത്. ട്രഷറി തട്ടിപ്പ് കേസിൽ ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ധനകാര്യവകുപ്പ് നിയോഗിച്ച സമിതി കണ്ടെത്തിയത്....
വാഷിങ്ടൻ:യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം
ഭോപ്പാല്‍:ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താനും തങ്ങളുടെ ദേവതകളെ അപമാനിക്കാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, എംപിമാരായ കെ മുരളീധരൻ, കെ സുധാകരൻ,...