Reading Time: 4 minutes
കോഴിക്കോട്:

 
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനും സ്ഥാനം നൽകി ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ ‘ബൈജൂസ് ലേണിങ് ആപ്പ്’. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നതെന്നാണ് ഒരു മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന ആർ എസ് എസ്സുകാരുടെ പ്രചാരണം പിന്താങ്ങുന്നതാണ് ‘ബൈജൂസ് ആപ്പി’ന്റെ ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതേ കാര്യത്തിൽ ബൈജൂസ് ആപ്പിനെ വിമർശിച്ചുകൊണ്ട് പ്രസീത ആർ രജനീഷും ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. “ആർഎസ്എസ്സിനെ വെളുപ്പിക്കാനുള്ള ശ്രമവുമായി ഇതാ ബൈജു ലേണിങ് ആപ്പും…….!!
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുത്തവരുടെ പട്ടികയിൽ ആർഎസ്എസിനെയും തിരുകി കയറ്റിയിരിക്കുന്നു ബൈജു മുതലാളി.
ഇതിന് വേണ്ടി എത്ര കിട്ടി എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.” എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. “ഇന്ത്യയുടെ ദേശീയതയെയും ദേശീയരെയും ഒരു കാലത്തും അംഗീകരിക്കാൻ മനസ്സ് കാണിച്ചിട്ടില്ലാത്ത Rssനെ
പാഠ പുസ്തകത്തിൽ പോലും തിരുകി കയറ്റി മഹത്വവൽക്കരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഓരോ രാജ്യസ്നേഹിയും ഇന്ത്യയുടെ യഥാർത്ഥ ചരിത്രം പറയുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ഫലവത്തായ പ്രതിരോധ മാർഗ്ഗം എന്ന് തിരിച്ചറിയുക…..!!” എന്ന് അവസാനിപ്പിക്കുന്ന കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കുക:-

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനെ ഉള്‍പ്പെടുത്തി ബൈജൂസ് ലേണിങ് ആപ്പ് https://www.chandrikadaily.com/byjus-learning-app-news.html
ആർഎസ്എസ്സിനെ വെളുപ്പിക്കാനുള്ള ശ്രമവുമായി ഇതാ ബൈജു ലേണിങ് ആപ്പും…….!!
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുത്തവരുടെ പട്ടികയിൽ ആർഎസ്എസിനെയും തിരുകി കയറ്റിയിരിക്കുന്നു ബൈജു മുതലാളി.
ഇതിന് വേണ്ടി എത്ര കിട്ടി എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.
ഇന്ത്യക്ക് ഒരു ചരിത്രമുണ്ട്.
ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വ അടിമത്വത്തിൽ നിന്നും ദേശത്തെയും ദേശീയരെയും മോചിപ്പിച്ച വീരേതിഹാസ ചരിത്രം.
ആ ചരിത്രങ്ങളിൽ ഒന്നും ഈ പറയുന്ന ആർഎസ്എസ്, സംഘപരിവാരങ്ങളുടെ സംഭാവനകൾ ഒരു ചരിത്രകാരനും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കണ്ടെത്താൻ
അങ്ങിനെ ഒരു ചരിത്രവുമില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ധി ലക്ഷ്യം വെച്ചോ രാജ്യപുരോഗതി ലക്ഷ്യം വെച്ചോ പിറവിയെടുത്ത പ്രസ്ഥാനവുമല്ല ആർഎസ്എസ്.
ആരംഭകാലത്ത് ആർഎസ്എസ് ഒരു
ബ്രാഹ്മണസംഘടനയുടെ രീതിയിലാണ്
പ്രവർത്തിച്ചിരുന്നത്.
അവർണ്ണരുടെ അതിജീവന സമരങ്ങൾ
അംബേദ്കർ മുതലായവരുടെ കീഴിൽ
പ്രബലമായപ്പോൾ ബ്രാഹ്മണരും,
ബ്രാഹ്മണേതരരും തമ്മിലുള്ള
സംഘർഷം വര്ദ്ധിച്ചു.
ഈ അവസരത്തിൽ മഹാരാഷ്ട്ര സവര്ണ്ണ
ബ്രാഹ്മണർ സവർണ്ണ ഹിന്ദുക്കൾക്ക്
വേണ്ടി താണ ജാതിയിൽ
പെട്ടവരെ കായികമായി ആശ്രയിക്കുന്നത്
ലജ്ജാകരമായി തോന്നിയതിന്റെ വെളിച്ചത്തിൽ
സ്വയരക്ഷക്കായി പരിശീലനം നേടണം എന്നുള്ള
തീരുമാനത്തിൽ നിന്നും രൂപംകൊണ്ട സവര്ണ്ണ
ബ്രാഹ്മണ സംഘടനയാണ്
ആർഎസ്എസ്. അന്നും ഇന്നും ആർഎസ്എസിന്റെ സർസംഘ
ചാലകുമാർ ബ്രാഹ്മണർ മാത്രമാണ്.
ജാതി സമ്പ്രദായത്തെ പ്രകീർത്തിച്ചു
കൊണ്ട് രംഗത്തെത്തിയ
ആർഎസ്എസ് ഇന്ന്
ഹിന്ദുസാഹോദര്യവും ഹിന്ദു
ഐക്യവും രൂപപ്പെടുത്തുന്നത്
സവർണ്ണബോധത്തെയും,
സവർണ്ണ ഭാഷയെയും ഇതര
വിഭാഗങ്ങൾക്കു മേൽ
സന്നിവേശിപ്പിച്ച് ഹൈന്ദവ
ബോധത്തെ ഉണർത്തി തങ്ങൾക്കനുകൂലമാക്കാനുള്ള ഗൂഡനീക്കമാണ്.
ഭ്രാന്തമായ അന്യമത വിരോധവും, ദേശീയ പുരോഗമന പ്രസ്ഥാനങ്ങളോടുള്ള
വിദ്വേഷവും സിദ്ധാന്തങ്ങളുമായി നടക്കുന്ന
ഒരു സംഘടനയായി ആർഎസ്എസ് അധഃപതിച്ചു.
അതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിൽ
എവിടെയും ആർഎസ്എസിന്റെ പേര്
പറഞ്ഞു കേൾക്കാൻ കഴിയാത്തത്.
സ്വാതന്ത്ര്യ സമര
ചരിത്രത്തിലുടനീളം സാമ്രാജ്യത്വ വിരുദ്ധ
പ്രസ്ഥാനത്തെ ദുർബലമാക്കാൻ വർഗ്ഗീയ
കലാപങ്ങൾ സൃഷ്ടിച്ച് രാജ്യംചോരക്കളമാക്കുകയാണ്
ആർഎസ്എസ് ചെയ്തിരുന്നത്. ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ബവറിജ് ആർഎസ്എസിനെ ബ്രിട്ടീഷ് ഭരണാധികാരികൾ എങ്ങനെയാണ് കണ്ടിരുന്നത്
എന്ന് വ്യക്തമാക്കുന്നുണ്ട്.
“ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് ഇന്ത്യൻ ദേശീയതയുടെ ശത്രുവായി മുസ്ലീങ്ങളെയും,
ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന ആർഎസ്എസും ഹിന്ദുമഹാസഭയും ” തങ്ങളുടെ ഇംഗിതമനുസരിച്ചാണ്
പ്രവർത്തിക്കുന്നതെന്ന് ബ്രിട്ടീഷ്
ഇന്റലിജൻസ്
അവരുടെ 1942ലെ രഹസ്യാന്വേഷണ രേഖകളിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
ആർഎസ്എസിന്റെ ഫാസിസ്റ്റ് മുഖമുദ്ര സവർണ്ണ പുരുഷ മേധാവിത്വമുള്ളതും,
ഏകഭരണാധികാരിക്ക് കീഴിൽ
നിൽക്കുന്നതും ഫാസിസ്റ്റ്
പ്രത്യയ ശാസ്ത്രവുമായി ഏറെ അടുത്തുനിൽക്കുന്നതുമാണ്.
മുസ്സോളിനി ഉൾപ്പെടെയുള്ള ഫാസിസ്റ്റ് നേതാക്കളുമായി ഹിന്ദു വംശീയ വാദികൾക്ക്
നേരിട്ടു ബന്ധമുണ്ടായിരുന്നു.
പ്രത്യയശാസ്ത്രത്തോടുള്ള
കേവല താല്പ്പര്യം മാത്രമായി അതുകണക്കാക്കരുത്.. മറിച്ച് ഹിന്ദു കപട ദേശീയവാദികൾ
ഇറ്റലിയിലെ ഫാസിസ്റ്റ്
ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും ആഴത്തിൽ മനസ്സിലാക്കിയതിനാലാണ്
ഇത്തരമൊരു ബന്ധം ഉടലെടുത്തതെന്നു
വേണം വിശ്വസിക്കാനെന്നു മാർസിയ കസോലരി ഹിന്ദു പൊളിറ്റിക്കൽ റാഡിക്കലിസം എന്ന തന്റെ പുസ്തകത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
1922ൽ ഇമ്മാനുവൽ രണ്ടാമനെ അട്ടിമറിച്ച്
അധികാരം പിടിച്ചെടുത്ത
മുസ്സോളിനിയുടെ “ഒരു മനുഷ്യനാൽ
നിയന്ത്രിക്കപ്പെടുന്ന
ഭരണകൂടം ജനാധിപത്യ വ്യവസ്ഥിതിയെക്കാൾ
കൂടുതൽ ഉപയോഗപ്രദമാവും, അതാണ് രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും ഉതകുക
”, എന്ന തികഞ്ഞ ജനാധിപത്യ
വിരുദ്ധമായ വാക്കുകളെ കേസരി പ്രസിദ്ധീകരിച്ച
Italy and the Young Generation എന്ന ലേഖന പരമ്പരയിൽ പുകഴ്ത്തുന്നുണ്ട്.
മുസ്സോളിനിയും, ഹിറ്റ്ലറും
ആർഎസ്എസിന്റെ ആരാധനാ മൂർത്തികളാണ്. ബി എസ് മൂഞ്ചേ അദേഹത്തിന്റെ
ഡയറിക്കുറിപ്പുകളിൽ 1931ൽ
ഇറ്റലി സന്ദർശിക്കാൻ ഉണ്ടായ
സാഹചര്യങ്ങളും,
മുസ്സോളിനിയോടൊപ്പം ഫാസിസ്റ്റ്
ഓർഗനൈസേഷനുകളിലെ സന്ദർശനം തന്നെ ആവേശഭരിതനാക്കി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏകചാലക അനുവർത്തിത്വം എന്ന ആർഎസ്എസ് കാഴ്ചപ്പാട് തന്നെ ജനാധിപത്യത്തിനെതിരാണ്. ഫാസിസ്റ്റ്, നാസിസ്റ്റ്
രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്
ഒരു പതാക, ഒരു നേതാവ്, ഒരു ആദർശം എന്ന മുദ്രാവാക്യം ഇവർ രൂപപ്പെടുത്തിയത്. ആർഎസ്എസിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത
അധികാരകേന്ദ്രമാണ് സർസംഘചാലക്.
സംഘടനയുടെ സർവ്വാധികാരിയായി
സർ സംഘചാലകിനെ നാമനിർദേശം ചെയ്തു
കഴിഞ്ഞാൽ ആഗ്രഹിക്കുന്ന കാലത്തോളം ആ
സ്ഥാനത്ത് തുടരാം എന്നുമാത്രമല്ല,
തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള
അധികാരവും അയാൾക്കാണ്.
സർസംഘചാലകിന്റെ തീരുമാനങ്ങൾക്കപ്പുറത്തേക്ക് വളരാനുള്ള ജനാധിപത്യ സംവിധാനം Rssൽ ഇല്ല. വ്യക്തികളെ കൂടുതൽ
വിശാലമനസ്ക്കർ
ആക്കുന്നതിനും സ്വതന്ത്രമായി ചിന്തിക്കാൻ
പ്രാപ്തരാക്കുന്നതുമായ
എല്ലാ വശങ്ങളെയും ഇല്ലായ്മ ചെയ്യാനും, സ്വന്തമായി ചിന്തിക്കേണ്ടതില്ലെന്നും,
നേതാവിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതെ
അനുസരിക്കുക മാത്രമാണ്
തങ്ങളുടെ കടമയെന്നും തങ്ങളുടെ അനുകൂലികളെ
വിശ്വസിപ്പിച്ചെടുക്കാൻ ഇവർക്ക് സാധിക്കുന്നു. തന്മൂലം ജനങ്ങളുടെ സാംസ്ക്കാരിക
ഭൗതിക ചരിത്രബോധത്തെ തകിടം മറിച്ച് തങ്ങൾക്കനുകൂലമായ തന്ത്രങ്ങൾ ഇവർക്ക്
ആവിഷ്കരിക്കാൻ സാധിക്കുന്നു.
We Our Nationhood Defined എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ
നാസി ഫാസിസത്തെ പ്രകീര്ത്തിക്കുന്നു.
കൂടാതെ വംശത്തിന്റെ പേരിൽ
അഭിമാനംകൊള്ളുന്നതിനെയും ഹിന്ദുക്കളല്ലാത്ത എല്ലാ വിഭാഗങ്ങളെയും ക്രൂരമായി നശിപ്പിക്കുന്നതിനെയും അയാൾ ന്യായീകരിക്കുന്നു.
ഇതര മതക്കാരെ രണ്ടാംതരക്കാരായി പരിഗണി
ക്കണമെന്നും അവർക്കുള്ള അധികാരങ്ങൾ
പരിമിതപ്പെടുത്താണമെന്നും കൂടി ഗോൾവാൾക്കർ
ആവശ്യപ്പെടുന്നു.
റോമാസാമ്രാജ്യത്തിന്റെ മഹത്വമാണ്
ദേശീയവാദികളെ കൂടെ നിര്ത്തി ഇറ്റലിയിലെ അധികാരവാഴ്ചക്ക് പിന്നിലെങ്കിൽ ഇന്ത്യക്ക്
സ്വന്തമായി ഒരു ദേശീയതയുണ്ടെന്നും അത്
ഹൈന്ദവ ദേശീയത ആണെന്നുള്ള
പ്രചരിപ്പിക്കലുമാണ് ആർഎസ്എസ് നയം,
മാനവികതയുടെ എല്ലാ മൂല്യങ്ങളെയും നിഷ്കരുണം നിരസിക്കുന്ന, ക്രൂരതയെ ജീവിതമൂല്യമാക്കുന്ന ആർഎസ്എസ് എന്ന
ഭീകര പ്രസ്ഥാനത്തെ വെള്ള പൂശുവാനും ചരിത്രം തിരുത്തുവാനും അന്ന് മുതൽ ഇന്ന് വരെ പലവിധ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
അതിന്റെ അവസാനത്തെ ഉദാഹരണമാണ് ബൈജു ലേണിങ് ആപ്പിലൂടെ പുറത്തു വരുന്നത്.സ്വാതന്ത്ര്യാനന്തര
ഇന്ത്യയില് അഴിച്ചുവിട്ട
വർഗ്ഗീയകലാപങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ തന്നെ ഈ നിഗൂഡ സംഘം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാവും. ( വിശദമായി കമന്റ് ബോക്സിൽ പറയാം )
ഇന്ത്യയുടെ ദേശീയതയെയും ദേശീയരെയും ഒരു കാലത്തും അംഗീകരിക്കാൻ മനസ്സ് കാണിച്ചിട്ടില്ലാത്ത Rssനെ
പാഠ പുസ്തകത്തിൽ പോലും തിരുകി കയറ്റി മഹത്വവൽക്കരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഓരോ രാജ്യസ്നേഹിയും ഇന്ത്യയുടെ യഥാർത്ഥ ചരിത്രം പറയുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ഫലവത്തായ പ്രതിരോധ മാർഗ്ഗം എന്ന് തിരിച്ചറിയുക…..!!

Advertisement