25 C
Kochi
Wednesday, September 22, 2021

Daily Archives: 17th January 2021

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും അവർക്കാണെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
തിരുവനന്തപുരം:മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.
ബ്രിസ്‌ബേന്‍:ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും 198 റണ്‍സ് പിറകില്‍. ഇന്ന് അജിന്‍ക്യ രഹാനെ (37), ചേതേശ്വര്‍ പൂജാര (25), മായങ്ക് അഗര്‍വാള്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഋഷഭ് പന്ത് (6), വാഷിംഗ്‍ടണ്‍ സുന്ദര്‍...
വാഷിംഗ്ടണ്‍:പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക.50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സുരക്ഷാസൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഷാർജ:വയോധികരടക്കം പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് വീട്ടിലെത്തി കൊവിഡ് വാക്സീൻ കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം.വിളിക്കേണ്ട നമ്പർ: 800700. ഇതിനായി മെഡിക്കൽ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയതായി സാമൂഹിക സേവനവിഭാഗം അറിയിച്ചു.
തിരുവനന്തപുരം: നിയമസഭ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ നാളെ തുടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി...
കൊച്ചി:എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്.രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത് കൊണ്ട്...
അബുദാബി:യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ പ്രവേശിച്ചാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവർക്ക് പിഴ ലഭിക്കും.നേരത്തെ പ്രവേശനത്തിനുള്ള പരിശോധനയുടെ സമയം 78 മണിക്കൂർ ആക്കി ഇളവ് ചെയ്തിരുന്നു. നേരത്തെ പി.സി.ആർ ടെസ്റ്റ് ആറാം ദിവസവും 12 ാം ദിവസവും മതിയായിരുന്നു. ഈ...
കൊച്ചി:കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരോ പാര്‍ട്ടിനേതാക്കളോ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന മറുപടി. കലക്ട്രേറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് മാത്രമാണ് പ്രതിയെന്നും  വ്യക്തമാക്കുന്നു.
കൊച്ചി:സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയ്‌ലര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എം.ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.