25 C
Kochi
Friday, July 30, 2021

Daily Archives: 15th January 2021

കോവിഡ് തുറന്നിടുന്ന സാധ്യതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സമമാനമായ സംരംഭത്തിന് തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍പരമായ കഴിവുകള്‍ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് കിഫ്ബി പോലെ ഒരു ധനകാര്യ സ്ഥാപനമായിരിക്കില്ലെന്നും ഐസക് വ്യക്തമാക്കി.
ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (1), മാര്‍കസ് ഹാരിസ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍. എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (30), മര്‍നസ് ലബുഷെയ്ന്‍ (19) എന്നിവരാണ് ക്രീസില്‍.
ദുബായ്/തിരുവനന്തപുരം:തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോപദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ പേരാണ് വിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. കൊവിഡ് കാലത്ത് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു വലിയ വിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രയാസത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന...
Sister Abhaya murder case timeline
തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പില്‍പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഫാദര്‍ മാത്യു നായ്ക്കാംപറമ്പില്‍ രംഗത്തെത്തിയത്. തനിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇത് പലര്‍ക്കും വിഷമമുണ്ടാക്കിയത് മനസിലാക്കുന്നുവെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും ഫാദര്‍ പറഞ്ഞു.
farmers protest on tenth day PM Modi held meeting
കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും ചർച്ചകൾക്ക് നേതൃത്വം നൽക്കും. കഴിഞ്ഞ എട്ടുതവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമവായമായിരുന്നില്ല. നിയമങ്ങൾക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്ഭവനുകളിലേക്ക് മാർച്ച് നടക്കും. രാഹുൽ ഗാന്ധിയും സമരത്തിൽ പങ്കെടുക്കും. പ്രശ്നം പരിഹരിച്ചല്ലെങ്കിൽ ഈ...
Thomas Isaac
തിരുവനന്തപുരം:ഇൗ സർക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ നാലര വർഷത്തെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ളതായിരിക്കും ബജറ്റ്. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊഴില്‍, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം നേരിടുന്ന പ്രശ്നങ്ങളെ ബജറ്റില്‍ നേരിട്ട് അഭിസംബോധന ചെയ്യും. ആനുകൂല്യം കൊടുക്കുന്നതില്‍ ആരുമായും...
ജമ്മു കശ്മീർ:ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ തുരങ്കവും കണ്ടെത്തി ഇന്ത്യൻ സൈന്യം. ഇന്ത്യൻ അതിർത്തിക്ക് കുറുകെ ഭൂമിക്കടിയിലൂടെ പാകിസ്ഥാനിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടാമത്തെ തുരങ്കമാണ് ഇതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിലാണ് ആദ്യത്തെ തുരങ്കം സൈന്യത്തിന്റെ കണ്ണിൽ പെടുന്നത്. കഴിഞ്ഞ നവംബർ അവസാനത്തോടെ കണ്ടെത്തപ്പെട്ട ആദ്യ...
ചെന്നൈ:കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത്...
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച.തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ഹൈക്കമാൻഡുമായി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. സംഘടനയെ ശക്തമാക്കാൻ എഐസിസി നേരിട്ടു നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഈ ചർച്ചകളിൽ തീരുമാനിക്കും. കാര്യക്ഷമമല്ലാത്ത ബ്ലോക്ക്, മണ്ഡലം സമിതികൾ കൂടാതെ ഏതാനും ഡിസിസികളിൽ കൂടി അഴിച്ചുപണി...
തിരുവനന്തപുരം:2020ല്‍ പ്രഖ്യാപന ഘട്ടം മുതല്‍ ശ്രദ്ധ നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവ തിയറ്ററുകളിലേക്ക്. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ' 'ഓപ്പറേഷന്‍ ജാവ' ഫെബ്രുവരി 12 നാണ് പ്രദര്‍ശനത്തിനെത്തുന്നത്.വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന്‍ ജാവ ' ഒരു റോ...