Fri. Mar 29th, 2024
ജമ്മു കശ്മീർ:

ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ തുരങ്കവും കണ്ടെത്തി ഇന്ത്യൻ സൈന്യം. ഇന്ത്യൻ അതിർത്തിക്ക് കുറുകെ ഭൂമിക്കടിയിലൂടെ പാകിസ്ഥാനിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടാമത്തെ തുരങ്കമാണ് ഇതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിലാണ് ആദ്യത്തെ തുരങ്കം സൈന്യത്തിന്റെ കണ്ണിൽ പെടുന്നത്. കഴിഞ്ഞ നവംബർ അവസാനത്തോടെ കണ്ടെത്തപ്പെട്ട ആദ്യ തുരങ്കം പോലെ തന്നെ ഇതും വളരെ കൃത്യമായ എഞ്ചിനീയറിങ് മികവോടെയാണ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു. പാക് മണ്ണിലെ ഭീകരവാദ പരിശീലന ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കശ്മീരി യുവാക്കളെ, അവർ ട്രെയിനിങ് പൂർത്തിയാക്കുന്ന മുറയ്ക്ക്, തിരികെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കമ്മീഷൻ ചെയ്യപ്പെടുന്ന ഇത്തരം തുരങ്കങ്ങൾ പാകിസ്ഥാൻ പ്രയോജനപ്പെടുത്തുന്നത്.

By Divya