26.2 C
Kochi
Thursday, September 23, 2021

Daily Archives: 10th January 2021

കോട്ടയം: എംപി സ്ഥാനം രാജിവെച്ചത് രാഷ്ട്രീധാർമ്മികത കണക്കിലെടുത്തെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇത് വൈകിയത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ട് പോലുമില്ലെന്നുംഅതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും കേരള കോൺഗ്രസ് നേതാവ് പറഞ്ഞു. എൻസിപി...
തന്‍റെയും ടി.പി. പീതാംബരന്റെയും നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.മുന്നണി മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. ടി.പി. പീതാംബരനും, മാണി സി കാപ്പനും താനും പറയുന്നത് ഒരേ കാര്യമാണ്. മാറ്റിപ്പറയാനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല. പാര്‍ട്ടിയല്‍ തലമുറ മാറ്റം ബാധകമാക്കേണ്ടത് ഒരാള്‍ക്കു മാത്രമല്ല. ടി.പി. പീതാംബരന്‍ മാറണോ എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്ന് മന്ത്രി പറ‍ഞ്ഞു.
Mani-C-Kappan-and-Peethambaran-master
കോഴിക്കോട്:പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. മന്ത്രി എകെ ശശീന്ദ്രന്‍ എന്‍സിപിയില്‍ ഒറ്റപ്പെടുന്നു. എ കെ ശശീന്ദ്രനെതിരെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. നേതൃത്വത്തെ എതിര്‍ത്താല്‍ ശശീന്ദ്രന് സീറ്റ് നഷ്ടമാകും. ഏലത്തൂരില്‍ സീറ്റ് ഉണ്ടാകില്ലയെന്ന് പീതാംബരന്‍ മാസ്റ്റ്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, എന്‍സിപി തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു.  മാണി സി കാപ്പനും എകെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും.https://www.youtube.com/watch?v=DpqxWvdbc70
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ.പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള അവകാശം പളനിസ്വാമിയ്ക്കും ഒ.പനീര്‍സെല്‍വത്തിനുമായിരിക്കും. ഇരുവരും ചേര്‍ന്നാണ് സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
ലണ്ടൻ: കൊവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്.  ലണ്ടൻ നഗരത്തിൽ 30ൽ ഒരാൾ വീതം കോവിഡ് രോഗികളാണെന്നാണ്...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ വിമാന സര്‍വീസ്. മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെതിരെ നടപടി സ്വീകരിച്ചത്. പ്രധാനമന്ത്രി വിഡ്ഢിയാണെന്നായിരുന്നു മിക്കി മാലിക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്.
വാഷിംഗ്ടൺ ഡിസി: കാപിറ്റോൾ കലാപത്തിൻ്റെ ''മുഖം'' ആയ വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിലായി. ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലിയാണ് മുഖത്ത് ചായം തേച്ച് തലയിൽ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേൽവസ്ത്രമില്ലാതെ സെനറ്റ് ചേമ്പറിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജേക്കബ് ആൻ്റണി ചാൻസ്‍ലി എന്നാണ് ഇയാളുടെ മുഴുവൻ പേര്. ക്യു അനോൺ എന്ന അടിസ്ഥാന രഹിത ഗൂഢാലോചന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നയാളാണ് ഇയാൾ. കയ്യിൽ...
Speaker P Sreeramakrishnan
കൊച്ചി : വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റർ ജനറൽ പി.വിജയകുമാറാണു നിയമോപദേശം നൽകിയത്. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസ്സങ്ങളില്ല. സഭയോടുള്ള ആദരസൂചകമായി, സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് അയച്ചെന്നാണു വിവരം.
കൊല്ലൂര്‍: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് 48 വര്‍ഷമായി തുടര്‍ന്നു വരുന്ന ഒരു പതിവ് ഈ വര്‍ഷം യേശുദാസിന് നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 48 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം യേശുദാസ് കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ എത്തുകയും ഭജനയിരിക്കുകയും ചെയ്യാറുണ്ട്.എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ക്ഷേത്രത്തില്‍ എത്താന്‍ യേശുദാസിന് സാധിക്കില്ല. നിലവില്‍ യു.എസിലാണ് യേശുദാസ് ഉള്ളത്
ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറ​ഞ്ഞത്.  പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി  26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായി  ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാൻ...