25 C
Kochi
Monday, June 21, 2021

Daily Archives: 10th January 2021

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ്19 വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഇത് ഉൗർജം പകരുമെന്നാണ് പ്രതീക്ഷ. അതേസമയം, രാജ്യത്ത് ഇതുവരെ 10 ലക്ഷം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 78,793 ഡോസുകൾ നൽകിയതായി ദേശീയ അടിയന്തര നിവാരണ അതോറിറ്റി അറിയിച്ചു
താനെ: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവിണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണത്തിന്റെ വക്കില്‍ നിന്നാണ് യുവതിയെ റെയില്‍വേ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് ശനയാഴ്ച സംഭവമുണ്ടായത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയിലേക്ക് വീണത്. എന്നാല്‍, തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി. അടുത്തുണ്ടായിരുന്ന യാത്രക്കാരനും സഹായത്തിനെത്തി.
farmers protest
ദില്ലി: ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി. കർഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കൊരുക്കിയ വേദിയിൽ സംഘർഷം ഉണ്ടായി. വേദി തകർത്തു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി റദ്ദാക്കിയതായും ഓഫീസ് അറിയിക്കുകയായിരുന്നു.
രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്‌ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന പ്രവര്‍ത്തകര്‍ താരത്തിനെതിരെ തിരിയുന്നത് തിരിയുന്നതഇതാദ്യമാണ്. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണം. മൂന്നുവര്‍ഷമായി പാര്‍ട്ടി രൂപപെടുത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ട് അവസാന നിമിഷം പിന്‍മാറാന്‍ കഴിയില്ല. തൈലവര്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മതി. ബാക്കിയെല്ലാം നോക്കികൊള്ളാമെന്നാണു സമരക്കാര്‍ പറയുന്നത്.
തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു. 2016 തൊട്ടുളള കാലയളവിലേക്കോ മാത്രം നികുതി അടച്ചവർക്ക് അവസരം ഉപയോ​ഗിക്കാം. നാല് വർഷത്തിലേറെയായി കുടിശ്ശിക ഉണ്ടെങ്കിലും അവസാന നാല് വർഷത്തെ മാത്രം കുടിശ്ശികയുടെ 30 ശതമാനം അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെക്കെതിരെയുളള നിയമ നടപടികളിൽ നിന്ന് രക്ഷപെടാം. മോട്ടോർ സൈക്കിൽ, കാർ,...
farmers protest
ചണ്ഡീഗഢ്:ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ സംഘര്‍ഷം. പഞ്ചാബിലെ ജലന്തറില്‍ ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി.https://www.youtube.com/watch?v=hSNetyJ4O7Y 
farmers protest on tenth day PM Modi held meeting
ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ 40കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഫത്തേഗഡ് സാഹിബ് സ്വദേശിയായ അമരീന്ദര്‍ സിംഗ് എന്ന യുവ കര്‍ഷകനാണ് സിംഘുവില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ മരണം കാരണം കര്‍ഷക സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞതായി സമരക്കാര്‍ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണ ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്‍ററുകളിലേക്ക് അയക്കുക . 1240 കോൾഡ് ചെയിൻ പോയിന്‍റുകളാണ് വാക്സീൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത് . വാക്സീൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് . കേന്ദ്ര സംഭരണ ശാലയില്‍ നിന്നെഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. ....
സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. സ്ക്വയര്‍ ലെഗ് ബൗണ്ടറിയല്‍ ഫീല്‍ഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിനെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് ഇന്ത്യ അംപയര് ക്ക് പരാതി നല്‍കി. ആരോപണവിധേയരെ പൊലീസെത്തി ചോദ്യംചെയ്തു. ഇന്നലെയും മുഹമ്മദ് സിറാജിനും, ജംസ്പ്രീത് ബുംറയ്ക്കും നേരെ വംശീയ അധിക്ഷേപം നടത്തിയതായി ഇന്ത്യ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ക്ഷമചോദിച്ചു.
Republic TV Distribution Head Arrested In Mumbai In Television Ratings Case
മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലി നടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ രണ്ട് യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നഗ്നരാക്കി പരേഡ് നടത്തി.മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലിനടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം...