32 C
Kochi
Monday, April 12, 2021

Daily Archives: 5th January 2021

ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി –മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായി. എഴായിരത്തി ഇരുന്നൂറ് കോടിരൂപയുടെ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ‘ഒരു രാജ്യം ഒരു വാതക ശൃങ്കലയ്ക്കും’ മോദി തുടക്കമിട്ടു. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗളൂരുവരെ 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത് 4200 കോടി രൂപ ചെലവില്‍ കൊച്ചി പുതുവൈപ്പില്‍ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍, 3000 കോടി...
അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത യുവാവിനെ പിടികൂടി പൊലീസ് നായ. മുംബൈയിലെ താനെയിൽ നിന്നാണ് ഈ വാർത്ത. മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ മുഖം മൂടി ധരിച്ചെത്തിയ യുവാവ് വീട്ടിൽ നിന്നും എടുത്തുകൊണ്ട് പോവുകയായിരുന്നു.അമ്മയും അച്ഛനും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും ഇയാൾ കുഞ്ഞുമായി ഇരുട്ടിൽ മറഞ്ഞു. പിന്നീട് കുഞ്ഞിനെ സമീപത്തെ കൃഷിയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിലെത്തിച്ച് പരിശോധിച്ചപ്പോൾ കുഞ്ഞ് ക്രൂരമായ ബലാൽസംഗത്തിന്...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കെത്തില്ല. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വരാന്‍ പറ്റില്ലെന്ന കാര്യം ഫോണില്‍ വിളിച്ച് ബോറിസ് അറിയിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോ ടവറുകള്‍ നശിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാന കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായി റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബിലുള്‍പ്പെടെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം പ്രതിഷേധക്കാര്‍ വിച്ഛേദിച്ചിരുന്നു. 1500 ജിയോ ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചുവെന്നാണ് റിലയന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്. ബിസിനസ് രംഗത്തെ എതിരാളികളുടെ സഹായത്തോടെയാണ് അക്രമമെന്നാണ് റിലയന്‍സിന്റെ ആരോപണം. കര്‍ഷക...
തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ എഐസിസി നേതൃത്വം നേരിട്ടിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയെ സന്ദർശിച്ചു. എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ, ആന്റോ ആന്റണി എംപി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. മധ്യ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. അതേ സമയം സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നും...
കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ16,17,18 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്. 
കൊല്‍ക്കത്ത: ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷമി രത്തന്‍ ശുക്ല രാജിവെച്ചു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍...
കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാർജ് വർധന ഇപ്പോൾ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. ഇന്നു മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടികള്‍ക്ക് ഇതുവരെ മാറ്റമില്ലെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ അറിയിച്ചത്.
റിയാദ് :ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യവും സഹകരണവും വിളംബരം ചെയ്ത് 41-ത് ജിസിസി സമ്മിറ്റിന് സൗദിയിലെ ചരിത്ര നഗരമായ അൽ ഉലയിലെ മാറായ ഹാളിൽ ഇന്ന് തുടക്കം. ഗൾഫ് മേഖലയെ ഏറെ അലട്ടിയിരുന്ന ഖത്തർ പ്രതിസന്ധിക്ക് കൂടി പരിഹാരമായതോടെ  ഗൾഫ് സമ്മിറ്റിന്റെ  പ്രാധാന്യം വർധിക്കുന്നു. ഖത്തർ ഉൾപ്പെടെ ജിസിസി അംഗരാജ്യങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു. ഗൾഫിലെ മുഴുവൻ ഭരണാധികാരികളും അൽഉല ലക്ഷ്യമാക്കി പുറപ്പെട്ടതായി...