29 C
Kochi
Monday, August 2, 2021

Daily Archives: 4th January 2021

ടൂറിൻ∙ രാജ്യന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്ന് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സെരി എയിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഉഡിനീസിനെതിരെ നേടിയ ഇരട്ടഗോളോടെയാണ് യുവെന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെയെ മറികടന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യാന്തര, ക്ലബ് തലങ്ങളിലായി 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. ഉഡിനീസിനെതിരെ ഇരട്ടഗോളോടെ റൊണാൾഡോയുടെ ഗോൾനേട്ടം 758...
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു: ‘യുഎഇയിലെ ജനങ്ങളെ സേവിക്കുന്നതിന് കഴിവിന്റെ പരമാവധി ഞാന്‍...
കൊല്‍ക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ ദിവസം ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ഒവൈസി ഫുര്‍ഫുറ ഷെരീഫിലെത്തി അബ്ബാസ് സിദ്ദിഖിയെന്ന പുരോഹിതനുമായി കൂടിക്കാഴ്ച നടത്തി. ഇളയ സഹോദരനെ ബിജെപിയിലെത്തിച്ച് സുവേന്ദു; പിതാവ് ഇപ്പോഴും തൃണമൂലിൽ ബംഗാളില്‍ തന്റെ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുഖമായി പ്രവര്‍ത്തിക്കണമെന്ന് അബ്ബാസ് സിദ്ദിഖിയോട് ഒവൈസി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിമര്‍ശകനായ അബ്ബാസിനെ ഒപ്പം...
ദോഹ ∙ ഖത്തറില്‍ കോവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ ക്ഷണിക്കുന്നത്.  ഇതുവരെ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്ത 65 ഉം അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും...
ടെക്സസ് സെനറ്റർ ടെഡ് ക്രൂസും മറ്റ് 10 യുഎസ് സെനറ്റർമാരും ഇലക്ടറൽ കോളജ് ഫലം 10 ദിവസം വൈകിക്കുവാൻ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് കോൺസ് സമ്മേളിച്ച് ഇലക്ടറൽ കോളജ് ഫലം അവലോകനം ചെയ്യുക. ഫലം 10 ദിവസം വൈകിച്ചാൽ അതിനകം കടുത്ത മത്സരം നടന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഫലം പുനരവലോകനം ചെയ്യാൻ കഴിയുമെന്ന് ഈ സെനറ്റർമാർ പറയുന്നു....
കായംകുളം:   അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പോലീസ് കേസ് എടുത്തു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് പോസ്റ്റുമോർട്ടം. കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ന്യൂഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.ഡല്‍ഹിയിലെ പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ ഹരിയാന പോലീസ് ഇവരെ തടയുകയായിരുന്നു.പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്.
ന്യൂഡൽഹി:   കാർഷിക നിയമത്തിനെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന ജലന്ദർ സ്വദേശിയായ കർഷകൻ തന്റെ കണ്ടെയ്നർ ട്രക്ക് താത്കാലിക വീടാക്കി മാറ്റിയിരിക്കുകയാണ്. ഒരു വീടിന് സമാനമായി എല്ലാവിധ സൗകര്യങ്ങളും ഈ ട്രക്കിൽ‌ ഒരുക്കിയിരിക്കുന്നു. സോഫ, കിടക്ക, ടിവി, ടോയ്ലറ്റ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് യാതൊരു കുറവുമില്ല ഹർപ്രീത് സിം​ഗ് മട്ടുവിന്റെ ഈ താത്കാലിക വീട്ടിൽ.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി (മോറിസ് ഗാരേജസ്). 2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. വാഹന മോഡലുകളുടെ നിര വികസിക്കുന്നതിനൊപ്പം എം ജിയുടെ സ്വാധീനവും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍  ശക്തമാകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന 2020 ഡിസംബറിലെ വില്പന കണക്കുകള്‍ ഇതിന്റെ...
തിരുവനന്തപുരം:   അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ. ആവശ്യവുമായി ബന്ധുക്കൾ കായംകുളം സ്റ്റേഷനിലെത്തി. കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയിൽ അനിൽ പനച്ചൂരാന്റെ അന്ത്യം. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരു​നാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ​ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.അനിൽപനച്ചൂരാന്‍റെ...