25 C
Kochi
Wednesday, September 22, 2021

Daily Archives: 4th January 2021

കോഴിക്കോട്∙ ഒപ്പം വന്നവരെല്ലാം പലപ്പോഴായി മടങ്ങിയിട്ടും 40 വർഷം ഇടതുപക്ഷത്ത് ഉറച്ചുനിന്ന കണ്ണൂരിലെ രണ്ടു കോൺഗ്രസുകാർ വീണ്ടും ചർച്ചകളിൽ നിറയുന്നു. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും. പാലാ സീറ്റിന്റെ പേരിൽ എൻസിപിയിലെ ഔദ്യോഗിക വിഭാഗം എൽഡിഎഫ് വിടാനൊരുങ്ങിയതോടെ പാർട്ടി പിളരുമെന്ന സൂചനകൾക്കിടയിലാണ് എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് എസിലേക്കെന്ന വാർത്തകൾ പുറത്തുവന്നത്. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ശശീന്ദ്രനെ സ്വാഗതം ചെയ്യുകയും ചെയ്തു.
അബുദാബി:   കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) നേടിയ മലയാളിയായ എൻ വി അബ്ദുസ്സലാമിനെയാണ് അധികൃതർ അന്വേഷിക്കുന്നത്. ‌ അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 201 9244 എന്ന നമ്പരിലോ help@bigticket.ae എന്ന ഇ മെയിലിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഓൺലൈൻ വഴി ഡിസംബർ 29നാണ്...
ന്യൂഡൽഹി:   ക്രൂരതയാരോപിച്ച് കാലികളെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന കേന്ദ്ര ചട്ടത്തിനെതിരെ സുപ്രീംകോടതി. കാലികളെയും അവയെ കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ അനുമതി നല്‍കി പുറത്തിറക്കിയ ചട്ടങ്ങള്‍ 'മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ'ത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലികള്‍ മനുഷ്യര്‍ക്ക് ഉപജീവന മാര്‍ഗം കൂടിയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഓര്‍മ്മിപ്പിച്ചു. വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഭൂട്ടാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍.ഭൂട്ടാനിലെ പട്ടണവഴികളിലൂടെ ആരാലും അറിയപ്പെടാതെ നടക്കുന്ന മോഹന്‍ലാലിനെക്കുറിച്ചും ആ യാത്ര അദ്ദേഹം ആസ്വദിക്കുന്നതിനെക്കുറിച്ചുമാണ് ശ്രീകാന്ത് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എഴുതിയ യാത്രവിവരണത്തില്‍ പറയുന്നത്.പതിനെട്ടാം വയസില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പ്രശസ്തനായ അസാധാരണക്കാരനായ ഒരു മനുഷ്യന്‍ സാധാരണക്കാരനായി ജീവിക്കുവാനും സ്വതന്ത്രമായി നടക്കാനും മോഹിക്കുന്നതിന്റെ നേരിട്ടുള്ള ഉദാഹരണമായിട്ടാണ് ലാലിന്റെ അന്നത്തെ നടത്തത്തെ തനിക്ക് തോന്നിയതെന്ന് ശ്രീകാന്ത്...
കര്‍ഷക സമരത്തിന് പിന്തുണയായി ഒരു കോടി രൂപ സംഭാവന നല്‍കിയ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ആര്‍.എസ്.എസ് ബന്ധമുള്ള ലീഗല്‍ റൈറ്റ്സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടന നല്‍കിയ പരാതിയിലാണ് അന്വേഷണം. ഷഹീന്‍ബാഗ് സമരനേതാവ് ബില്‍ക്കിസ് ബാനുവിനെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബോളിവുഡ് നടി കങ്ക റനൗട്ടുമായി ദില്‍ജിത് ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നാലെയായിരുന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി കമ്പിളി വസ്ത്രങ്ങള്‍ വാങ്ങുന്നതിന്...
തിരുവനന്തപുരം:   സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. H-5 N-8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചുത്.കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു.
പൂണെ: കൊവാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ. കൊവാക്സിൻ് ഇതിനോടകം 23000ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു. അതേസമയവാക്സിൻ്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ∙ കോര്‍പ്പറേറ്റ് ഫാമിങ് (കരാര്‍ കൃഷി) തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളുടെ ഗുണം റിലയന്‍സിനെ പോലുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണെന്ന ആരോപണം തള്ളിയാണ് കമ്പനി രംഗത്തെത്തിയത്. 
തിരുവനന്തപുരം:   കേരള ബിജെപിയിലെയും എൻഡിഎയിലെയും തർക്കങ്ങൾ പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം 15 ന് കേരളത്തിലെത്തും. പാർട്ടിയിലെ തർക്കങ്ങൾ തീർത്ത് ഈ മാസം അവസാനവാരം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ലക്ഷ്യം.അതേസമയം, എൻഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ അറിയിച്ചു. ശക്തി കേന്ദ്രങ്ങളിൽ രണ്ടാം...
കൊച്ചി:   ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസുള്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നുമാസത്തക്ക് പ്രവേശിക്കരുത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റ് കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം.