പെട്ടിമുടി ദുരന്തം; മരിച്ചവരുടെ ഉറ്റവർക്ക് സഹായധനം നാളെ നൽകും|| ഇന്നത്തെ പ്രധാന വാർത്തകൾ

പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ കൈമാറാന്‍ തീരുമാനം. 70 പേരാണ് പെട്ടുമുടി ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കുന്നത്.

0
89
Reading Time: < 1 minute

 

 • സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
 • കരാര്‍ കൃഷി തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
 • ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. 
 • സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത്  നീണ്ടൂരുമാണ് H-5 N-8എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്.
 • കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന 2 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.
 • കേരളത്തിൽ  കൊവിഡ് ഇനി അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
 • 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി.
 • പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
 • പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ കൈമാറാന്‍ തീരുമാനം.
 • ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
 • കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടിന് തുടങ്ങാനിരിക്കെ സ്പീക്കറെ മാറ്റണമെന്ന  ആവശ്യവുമായി വീണ്ടും പ്രതിപക്ഷം.
 • തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻചാണ്ടി സജീവമാകണമെന്ന മുറവിളികൾക്കിടെ പ്രതികരണവുമായി രമേശ് ചെന്നിത്തല.
 • സഭ തർ‍ക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമ ചെറിയ പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ സർക്കാർ  അപ്പീൽ നൽകി. 
 • സംസ്ഥാനത്തെ സിനിമാ ഹാളുകൾക്ക് നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി.
 • മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. 

Advertisement