ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്ന് കോടതി

ഇബ്രാഹിം കുഞ്ഞിന് അസ്ഥിയിലാണ് കാൻസർ ബാധിച്ചിരിക്കുന്നതെന്നും തുടർ ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ ബോർഡ് സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഉത്തരവ്.

0
175
Reading Time: < 1 minute

 

കൊച്ചി:

പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന് അസ്ഥിയിലാണ് കാൻസർ ബാധിച്ചിരിക്കുന്നതെന്നും തുടർ ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ ബോർഡ് സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഉത്തരവ്.

അതേസമയം ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസ് കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകണമെന്ന് മെഡിക്കൽ ബോർഡിനോട് കോടതി നിർദ്ദേശിച്ചു. നാളെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. 

Advertisement