ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

0
139
Reading Time: < 1 minute

 

കൊച്ചി:

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്ക‌ർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എറണാകുളം സെഷൻസ് കോടതി കസ്റ്റംസിന് അനുമതി നൽകിയത്.

 

Advertisement