Sun. Apr 28th, 2024

ജനകീയ സമ്മർദ്ദങ്ങൾക്ക് സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കാൻ കഴിയും. പൊലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന 118എ  തല്‍ക്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം DNA ചർച്ച ചെയ്യുന്നു.

പൗരസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും തടസപ്പെടുത്തുന്ന നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തിന്‍റെയും നിയമജ്ഞരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പാണ് 118എക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടേറിയറ്റും ഭേതഗതി നടപ്പാക്കരുതെന്ന് നിര്‍ദ്ദേശിച്ചു.

ഇതിന്‍റെ തുടര്‍ച്ചയായി തല്‍ക്കാലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നും അറിയിക്കുകയായിരുന്നു.