Sat. Apr 20th, 2024

കൊച്ചി:

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില പ്രതി സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫീസില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

എം ശിവശങ്കർ നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും. ആദ്യ തവണ പതിനൊന്ന് മണിക്കൂറോളമാണ് എന്‍ഐഎ ചെയ്തത്. 

By Athira Sreekumar

Digital Journalist at Woke Malayalam