Fri. Apr 19th, 2024

തിരുവനന്തപുരം:

കിറ്റ്കോയ്ക്കെതിരെ സിബിഐ കേസെടുത്തു. കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് അടക്കം ഏഴ് പേരെ  പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികളുടെ വീട്ടില്‍  സിബിഐ സംഘം റെയ്ഡ് നടത്തുകയാണ്. ഫണ്ട് വെട്ടിപ്പ് അടക്കമുള്ള കേസുകളിലാണ് റെയ്ഡ്. സിഎസ്ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

By Binsha Das

Digital Journalist at Woke Malayalam