Thu. Apr 25th, 2024

പാലക്കാട്:

കുമരനല്ലൂരിന്‍റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ പാലക്കാട്ടെ  വീടായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് ചടങ്ങ് നടന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചു. മന്ത്രി എ കെ ബാലന്‍ ബഹുമതി അക്കിത്തത്തിന് കൈമാറി. 50 പേര് മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. 

2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. വിവിധ സാഹിത്യ ശാഖകളിൽ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം.  11 ലക്ഷം രൂപയും സരസ്വതി ദേവിയുടെ വെങ്കലശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

By Binsha Das

Digital Journalist at Woke Malayalam