Thu. Dec 19th, 2024

Day: September 24, 2020

രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രകടനം അപമാനകരമെന്ന് പ്രകാശ് ജാവദേകർ

ഡൽഹി: സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം…

പഴയ കെഎസ്ആർടിസി ബസുകൾ ഇനി ഫുഡ് ട്രക്ക്

തിരുവനന്തപുരം: ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ ഫുഡ്ട്രക്കുകളാക്കി മാറ്റി കെഎസ്ആർടിസി. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ്ട്രക്ക് തിരുവനന്തപുരം തമ്പാനൂരിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‍ആർടിസിയുടെ ഫുഡ് ട്രക്കിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ…

സർക്കാർ നേട്ടങ്ങളുണ്ടാക്കുന്നത് ചിലർക്ക് ഇഷ്‌ടപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലെെഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങളുടെ നിര്‍മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 29 പുതിയ ഭവനസമുച്ചയങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങാണ് ഓണ്‍ലെെനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.…

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കി

റിയാദ്: രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ…

സിഎസ്ആർ ഫണ്ട് തിരിമറി; കിറ്റ്കോയ്ക്കെതിരെ സിബിഐ കേസ്

തിരുവനന്തപുരം: കിറ്റ്കോയ്ക്കെതിരെ സിബിഐ കേസെടുത്തു. കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് അടക്കം ഏഴ് പേരെ  പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ…

2020 എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. 53,236 പേരാണ് ഈ വർഷം റാങ്ക് പട്ടികയില്‍…

ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം…

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെഎം മാണിക്കുള്ള കഴിവ് മകനില്ലെന്ന് സിപിഐ

തിരുവനന്തപുരം: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെഎം മാണിക്കുള്ള കഴിവ് മകനില്ലെന്ന് സിപിഐ. മാണി വിഭാഗത്തിന്‍റെ വോട്ടര്‍മാര്‍ മനസ്സുകൊണ്ട് യുഡിഎഫ് പക്ഷത്തുള്ളവരാണെന്നും സിപിഐ എക്സ്ക്യൂട്ടീവ് യോഗം വിലയിരുത്തി. ആദ്യം ജോസ്…

പ്രകോപന പ്രസംഗം; ഡൽഹി കലാപ കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദ്, ഉദിത് രാജ് തുടങ്ങിവരുടെ പേരുകൾ 

ഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡൽഹി കലാപ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, ആക്ടിവിസ്റ്റായ കാവൽപ്രീത് കൗർ, സി.പി.ഐ-എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ…

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു

പാലക്കാട്: കുമരനല്ലൂരിന്‍റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ പാലക്കാട്ടെ  വീടായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് ചടങ്ങ് നടന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍…